കാസര്‍ഗോഡ്. അമ്പലത്തറ പാറപ്പള്ളിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ ചെറുപനത്തടി സ്വദേശി പി.കെ യൂസഫ് ആണ് മരിച്ചത്. അമ്പലത്തറയിലേക്ക് പഴ വർഗങ്ങളുമായി പോയ പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് ബസിലിടിച്ചത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് നിഗമനം. പിക്കപ്പിലുണ്ടായിരുന്ന കൊട്ടോടി സ്വദേശി സിയാദിനെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു