വെടിക്കെട്ടു പുരയിൽ വൻ സ്ഫോടനം; ഒരാൾക്ക് പരുക്ക്

Advertisement

തൃശൂർ: വടക്കാഞ്ചേരിക്കടുത്തു കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിൽ സ്ഫോടനം. വൻ ശബ്ദത്തിലായിരുന്നു സ്ഫോടനം. ഒരാൾക്കു ഗുരുതര പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. സ്ഫോടന സമയത്ത് ഇയാൾ മാത്രമായിരുന്നു വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത്. മറ്റുള്ള ജോലിക്കാർ പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനമെത്തി. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു. സെക്കൻഡുകൾ നീണ്ടുനിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.