വധുവിൻ്റെ വീട്ടിൽ വരൻ്റെ വീട്ടുകാർ പടക്കം പൊട്ടിക്കാനെത്തി, പൊട്ടിയത് അടിയുടെ മാലപ്പടക്കം

Advertisement

കോഴിക്കോട് . വധുവിൻ്റെ വീട്ടിൽ വരൻ്റെ വീട്ടുകാർ പടക്കം പൊട്ടിക്കാനെത്തി, പൊട്ടിയത് അടിയുടെ മാലപ്പടക്കം.
കോഴിക്കോട് മേപ്പയ്യൂരിലെ വിവാഹ വീട്ടിൽ നിന്നുള്ള കൂട്ടത്തല്ലിൻ്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.


പടക്കം പൊട്ടിച്ചത് വധുവിൻ്റെ വീട്ടുകാർക്ക് ഇഷ്ടമായില്ല. അത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ വാക്കുതർക്കത്തിലും കൂട്ടത്തല്ലിലും കലാശിച്ചു.

വടകര വില്യാപ്പള്ളിയിൽ നിന്നാണ് വരനും വീട്ടുകാരും കൂട്ടുകാരും മേപ്പയ്യൂരിലെത്തിയത്. വീടിൻ്റെ മുറ്റത്ത് വച്ചു നടന്ന കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ വീടിൻ്റെ ടെറസിൽ നിന്നയാൾ മൊബൈലിൽ പകർത്തി. ഇതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പരാതിയില്ലാത്തതിനാൽ പൊലീസ് കേസും എടുത്തിട്ടില്ല.