കൈക്കൂലി ചെറുത്, മൂന്നുലക്ഷവും ഐഫോണും, ക്രൈംബ്രാഞ്ച് എസ് ഐ പിടിയിൽ

Advertisement

മലപ്പുറം.കൈക്കൂലി വാങ്ങിയന്നെ പരാതിയിൽ ക്രൈംബ്രാഞ്ച് എസ് ഐയും സഹായിയും വിജിലൻസ് പിടിയിൽ. ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടറായ കെ സുഹൈലും, ഇടനിലക്കാരനായി പ്രവർത്തിച്ച മഞ്ചേരി സ്വദേശി ബഷീറിനെയുമാണ് ഉത്തരമേഖല വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആലപ്പുഴ സ്വദേശിയെ വേറെയും വാറണ്ടുകൾ ഉണ്ടെന്നും സഹായിക്കാമെന്നും ധരിപ്പിച്ച് കൈക്കൂലി കൈപറ്റിയതിനാണ് അറസ്റ്റ്. മൂന്നരലക്ഷം രൂപയും പുതിയ മോഡൽ ഐഫോണുമാണ് സുഹൈൽ ആവശ്യപ്പെട്ടത്. പറഞ്ഞ തുകയിൽ ആദ്യ ഗഡുവായ 50000 രൂപ ഇടനിലക്കാരനായ ബഷീറിന് കൈമാറുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. തുടർന്ന് സുഹൈലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.