റബറിന്റെ ഇറക്കുമതി തിരുവ ഉയർത്തിയ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് റബർ കർഷകർ

Advertisement

കോട്ടയം.കോബൗണ്ട് റബറിന്റെ ഇറക്കുമതി തിരുവ ഉയർത്തിയ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് റബർ കർഷകർ. ആഭ്യന്തര വിപണിയിൽ സ്വഭാവിക റബറിന്റെ വില വർധിക്കുമെന്നാണ് കർഷകരുടെ കണക്ക്കൂട്ടൽ.

നികുതി 10% ശതമാനമായതിനാൽ കോബൗണ്ട് റബറിന്റെ ഇറക്കുമതി വർധിച്ചു. ഇതോടെയാണ്
ആഭ്യന്തര വിപണിയിൽ റബർ വില ഇടിഞ്ഞത്. 25% ശതമാനത്തിലേക്ക് നികുതി ഉയർത്തുമ്പോൾ കോബൗണ്ട് റബറിന്റെ ഡിമാൻഡ് കുറയുമെന്നാണ് വിലയിരുത്തൽ. ഇതുവഴി ആഭ്യന്തര റബർ വില വർധിക്കുമെന്നും
കർഷകർ കരുതുന്നു.

കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന റബർ മേഖലയ്ക്ക് നേരിയ ആശ്വാസമാണ് കേന്ദ്ര ബഡ്ജറ്റിലെ പുതിയ പ്രഖ്യാപനം.

സംസ്ഥാന ബഡ്ജറ്റിൽ താങ്ങുവില കൂടി വർധിപ്പിച്ചാൽ തിരിച്ചുവരവിന്റെ പാതയിലേക്ക് റബർ കർഷകർ എത്തും.