ബാലചന്ദ്രകുമാറിന്‍റെ ഇരുവൃക്കളും തകരാറില്‍,നടി ആക്രമണ കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രോസിക്യൂഷന്‍

Advertisement

കൊച്ചി.നടി ആക്രമണ കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രോസിക്യൂഷന്‍. കേസിലെ പ്രധാന സാക്ഷി ബാലചന്ദ്ര കുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി.
ബാലചന്ദ്രകുമാറിന്റെ ഇരുവൃക്കളും തകരാറിലാണെന്നും ചികിത്സയിലായതിനാല്‍
യാത്ര ചെയ്യാനാവില്ലെന്നും അപേക്ഷയില്‍ പറയുന്നു.
കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ കേസിന്റെ രണ്ടാംഘട്ട സാക്ഷി വിസ്താരം പുരോഗമിക്കുകയാണ്.

Advertisement