സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; കാർ യാത്രികയും സ്കൂട്ടർ യാത്രികയും മരിച്ചു

Advertisement

കണ്ണൂർ: പഴയങ്ങാടി പാലത്തിനു മുകളിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്കൂട്ടർ യാത്രക്കാരി കുറ്റൂർ സ്വദേശി വീണ എന്നിവരാണു മരിച്ചത്. സ്കൂട്ടർ ഓടിച്ച വീണയുടെ ഭർത്താവ് മധുസൂദനനു പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.

പഴയങ്ങാടി ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടർ, കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫാത്തിമയ്ക്കൊപ്പം കാറിൽ ഭർത്താവ് സാക്കി, മകൾ, മാതാവ് എന്നിവരും ഉണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല