തൃശൂര്‍. പ്രസാദ് എന്ന കർഷകൻ മന്ത്രി ആയപ്പോൾ കാർഷിക രംഗത്തെ വളർച്ച തൊട്ടറിയാൻ സാധിച്ചു കൃഷിമന്ത്രി പി. പ്രസാദിനെ പ്രശംസിച്ച് സുരേഷ് ഗോപി പറഞ്ഞു, രാഷ്ട്രീയമായി വേറെ തലത്തിലെങ്കിലും കാർഷിക രംഗത്തെ വളർച്ചയ്ക്ക് കാരണമായത് പറയാതിരിക്കാനാവില്ല എന്നും സുരേഷ് ഗോപിയുടെ പ്രശംസ. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ഇപ്പോഴും ശക്തമായ അമർഷം മനസ്സിൽ സൂക്ഷിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ആഭ്യന്തര പ്രശ്നം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് നിയമം പിൻവലിക്കേണ്ടി വന്നത്. ഭാരതത്തിൻറെ ഗതികേടായി ഇതിനെ കാണുന്നു എന്നും സുരേഷ് ഗോപി വ്യക്തമാക്കി. വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ രാജ്യസഭാംഗമായ സുരേഷ് ഗോപി.