ജവാന് 630, ഹണിബീക്ക് 850, ഓൾഡ് മങ്കിന് 1000: ബെവ്കോയുടെ പുതുക്കിയ മദ്യവില ഇങ്ങനെ

Advertisement

തിരുവനന്തപുരം: 500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും.

മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്. 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും. ബവ്റിജസ് കോർപറേഷന്റെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം ഇങ്ങനെ:

ബ്രാൻഡ്, ബവ്റിജസ് കോർപറേഷന്റെ വില, പഴയ വില, പുതുക്കിയ വില

ഡാഡിവിൽസൺ–750 എംഎൽ: 680–700

ഓൾഡ് മങ്ക്– 980–1000

ഹെർക്കുലീസ്– 800–820

ജവാൻ –1000എംഎൽ: 610–630

ജോളി റോജർ– 990–1010

ഒസിആർ– 670–690

ഓഫിസേഴ്സ് ചോയ്സ്– 780–800

നെപ്പോളിയൻ– 750–770

മാൻഷൻ ഹൗസ്– 990–1010

ഡിഎസ്പി ബ്ലാക്ക്– 930–950

ഹണിബീ– 830–850

എംജിഎം– 670–690

റെമനോവ്– 900–920