ഫുട്ബോളിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

Advertisement

കോഴിക്കോട്. കൊടുവള്ളിയില്‍ ലൈറ്റ്‌നിംഗ് ക്ലബ് സംഘടിപ്പിച്ച കൊയപ്പ ഫുട്ബോളിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്. ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതോടെ കാണികളും കളത്തിലിറങ്ങി. സംഘാടകര്‍ ഏറെ പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇരു വിഭാഗവും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. കാണികള്‍ കളത്തിലറിങ്ങിയതിനാല്‍ പെനല്‍ട്ടി ഷൂട്ടൗട്ട് നടത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് ടോസിട്ട് റോയല്‍ ട്രാവെല്‍സ് കോഴിക്കോടിനെ വിജയിയായി പ്രഖ്യാപിച്ചു.