ധൂര്‍ത്തടിക്കുന്ന മലയാളിക്ക് ഇതെന്തോന്ന് വില വര്‍ധന, 1000 രൂപ ദിവസ കൂലി വാങ്ങി 700 രൂപ വിദേശ മദ്യ ഷാപ്പില്‍ കൊടുക്കുന്നവര്‍ , ദിവസ കൂലി 1300 ആക്കി ദിവസവും 910 രൂപക്ക് മദ്യപിക്കണം,സന്തോഷ് പണ്ഡിറ്റ്

Advertisement

കൊച്ചി: കേരള ബജറ്റിനെ കൊല്ലുന്ന ബജറ്റെന്നും മോശം ബജറ്റെന്നും ആക്ഷേപിക്കുന്നവര്‍ക്കിടയില്‍ ഇടതുപക്ഷത്തിന് ആശ്വാസം പകരുന്ന ചില വിലയിരുത്തലുകളുമുണ്ട്. അതിലൊന്നാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റിന്റെ വിലയിരുത്തല്‍ .നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും സ്വാഭാവികമായ ബജറ്റ് ആണ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

4,00,000 കോടിയില്‍ അധികം കടത്തില്‍ പോകുന്ന, വന്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാനം പിന്നെ എങ്ങനെ ബജറ്റ് അവതരിപ്പിക്കണം എന്നാണ് പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കല്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

തീര്‍ത്തും സ്വാഭാവികമായ ബജറ്റ്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ഇന്നലെ അവതരിപ്പിച്ച കേരളാ ബഡ്ജറ്റില്‍ പെട്രോള്‍, ഡീസല്‍ വില സംസ്ഥാനം നികുതി വര്‍ധിപ്പിച്ചു, ഭൂമി രജിസ്‌ട്രേഷന്‍ , മദ്യത്തിന് വിലകൂട്ടി etc മറ്റ് നിരവധി കാര്യങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു എന്നൊക്കെ പറഞ്ഞു പലരും പ്രതിഷേധിക്കുന്ന ആളുകള്‍ ശ്രദ്ധിക്കുക. 4,00,000 കോടിയില്‍ അധികം കടത്തില്‍ പോകുന്ന, വന്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാനം പിന്നെ എങ്ങനെ ബജറ്റ് അവതരിപ്പിക്കണം എന്നാണ് നിങള്‍ ചിന്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും സ്വാഭാവികമായ ബജറ്റ് ആണ് അവതരിപ്പിച്ചത്..

അതു തെറ്റാണോ

നിലവില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍, പെട്രോള്‍ വിലയുള്ള കേരളം വീണ്ടും വിലകൂട്ടി. അതിലൂടെ എത്രയോ കോടികള്‍ കേരള ഖജനാവില്‍ പുതുതായി കിട്ടും. സംസ്ഥാന ജീവനക്കാര്‍, MLA മാര്‍, മറ്റു കേരള വികസനം ഒക്കെ പിന്നെ എവിടുന്ന് എടുത്തു ചെയ്യും ? കേരളത്തില്‍ കാര്യമായ ഫാക്ടറി ഒന്നുമില്ല.. കാര്യമായ കൃഷിയില്ല.. ഡീസല്‍, പെട്രോള്‍ നികുതിയും , മദ്യം, ലോട്ടറി നികുതി യിലൂടെ കിട്ടുന്ന വരുമാനം മാത്രമേ ഉള്ളൂ.. കൂടെ ഓരോ മാസവും KSRTC വന്‍ നഷ്ടത്തില്‍ ഒടുന്നതിനാല്‍ വലിയൊരു തുക കൊടുത്ത് അവരെയും സഹായിക്കണം. അതിനു പണം എവിടെ? അതിനായി പുതിയ ബജറ്റില്‍ പുതിയ നികുതികള്‍ കൊണ്ട് വന്നു. അതു തെറ്റാണോ ?

ഒരു പ്രശ്‌നവും ഇല്ല എന്ന് സര്‍ക്കാര് ചിന്തിക്കാം

ഡീസല്‍, പെട്രോള്‍ വില സംസ്ഥാന നികുതി വീണ്ടും കൂട്ടി ലിറ്ററിന് 200 രൂപ എത്തിച്ചാലും ലക്ഷങ്ങള്‍ മുടക്കി കാറു മേടിച്ച ആളുകള്‍ക്ക് അതൊക്കെ ഇത്ര വലിയ പ്രശ്‌നം ആണോ ? മക്കളെ സ്വാശ്രയ കോളേജുകള്‍ വിട്ടു ഡോക്ടറും, എന്‍ജിനീയര്‍ ആക്കുവാന്‍ ഇവരൊക്കെ എത്ര ലക്ഷങ്ങള്‍ മുടക്കുന്നു.. കല്യാണം etc നടത്തുവാന്‍ അനാവശ്യമായി എത്ര ലക്ഷങ്ങള്‍ ചിലവഴിക്കുന്നു.. അതൊക്കെ വെച്ച് നോക്കുമ്‌ബോള്‍ ഡീസല്‍, പെട്രോള്‍ വില എത്ര കൂട്ടിയാലും ഒരു പ്രശ്‌നവും ഇല്ല എന്ന് സര്‍ക്കാര് ചിന്തിക്കാം..

ഇനി ടു വീലര്‍ ഓടിക്കുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ട് വരുമോ എന്ന് ചിന്തിച്ചാല്‍ അവര്‍ക്ക് മാഹി പോലുള്ള സ്ഥലത്ത് നിന്നോ, coimbatore അടക്കം തമിള്‍ നാട്, കര്‍ണാടക ബോര്‍ഡറില്‍ ഉള്ള പെട്രോള്‍ പബില്‍ പോയി എണ്ണ അടിച്ചാല്‍ 15 രൂപയോളം ലിറ്റര്‍ ലാഭിക്കാമല്ലോ.. മറ്റു സംസ്ഥാനങ്ങളുടെ ബോര്‍ഡറില്‍ വീട് ഇല്ലാത്ത പാവപ്പെട്ടവര്‍ two wheeler യാത്ര പരമാവധി കുറക്കാമല്ലോ.. ആവശ്യത്തിന് എന്നല്ല, അത്യാവശ്യത്തിന് മാത്രം വണ്ടി എടുത്താല്‍ പോരെ.. ചെറിയ ദൂരത്തിന് വണ്ടി എടുക്കേണ്ട.. നടന്നു പോക്കൂടെ… ഇതിനൊന്നും വയ്യെങ്കില്‍ സഹിച്ചോ…

വിഷമിക്കുന്നവര്‍ കൂലി വര്‍ധിപ്പിക്കണം

മദ്യ വില കൂടി എന്ന് പറഞ്ഞു വിഷമിക്കുന്നവര്‍ കൂലി വര്‍ധിപ്പിക്കണം.. നിലവില്‍ 1000 രൂപ ദിവസ കൂലി വാങ്ങി average 700 രൂപ വിദേശ മദ്യ ഷാപ്പില്‍ കൊടുക്കുന്നവര്‍ , മദ്യ വില കൂട്ടിയാല്‍ ദിവസ കൂലി 1300 ആക്കി ദിവസവും 910 രൂപക്ക് മദ്യപിച്ചു പിടിച്ചു നില്‍ക്കണം. ഇതിലൂടെ അവര്‍ക്ക് ആ പ്രശ്‌നം പരിഹരിക്കാം.. ഭൂമി രജിസ്‌ട്രേഷന്‍ ഇടപാടിന്റെ നികുതി വര്‍ധന , court fee stamb വര്‍ധന സ്വത്ത് വില്‍ക്കുകയും , വാങ്ങുകയും , എന്തെകിലും ഒക്കെ ഇടപാടുകള്‍ ചെയ്യുന്നവരെ മാത്രമേ ബാധിക്കൂ.. ഭൂമി ഫെയര്‍ വാല്യൂ20% വരെ കൂട്ടി. പരമാവധി ഇടപാടുകള്‍ കുറച്ചാല്‍ പ്രശ്‌നം പരിഹരിക്കാം..
ഇങ്ങനെ 4,00,000 കോടി രൂപ കടമുള്ള , ഇനിയും കടം എടുക്കേണ്ട സംസ്ഥാനം എന്ന നിലയില്‍ ചിന്തിച്ചാല്‍ ഇത്തവണത്തെ ബജറ്റിന് ഒരു കുഴപ്പവും ഇല്ല.

Advertisement