തൃശൂർ. എടമുട്ടം, പെരുമ്പാവൂർ എന്നിവിടങ്ങളില്‍ എഴുന്നള്ളിപ്പിനെത്തിച്ച ആനകള്‍ ഇടഞ്ഞു പരിഭ്രാന്തി.പെരുമ്പാവൂർ എടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന് പരിക്കേറ്റു
എടമുട്ടത്ത് ശ്രീഭദ്രാചല സുബ്രഹ്മണ്യ തൈപ്പൂയ്യാഘോഷത്തിനടെ ഊട്ടോളി അനന്തനാണ് ഇടഞ്ഞത്. ശീവേലിക്കിടെയായിരുന്നു സംഭവം. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ആന തിരിഞ്ഞതോടെ ആളുകൾ ചിതറിയോടി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു. പാപ്പാൻമാരും എലഫൻ്റ് സ്ക്വാഡും ചേർന്ന് ആനയെ ക്യാപ്ച്ചർ ബെൽറ്റിട്ട് തളച്ചു. പെരുമ്പാവൂരില്‍ എടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ‘കൊളക്കാടൻ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. തളയ്ക്കുന്നതിനിടെ പാപ്പാൻ ജിത്തുവിന്റെ കാലിന് പരിക്കേറ്റു. വൈകുന്നേരത്തെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.ആനയെ പിന്നീട് തളച്ചു.