താലൂക്ക് ഓഫീസ് പ്രവര്‍ത്തനം നിലച്ചാലെന്ത് കല്യാണം കേമായല്ലോ

Advertisement

കോതമംഗലം . എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് ഓഫിസിൽ കൂട്ട അവധി. 71 ജീവനക്കാരിൽ 27 പേർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫിസിലെ ജീവനക്കാരിയുടെ കല്യാണത്തിന് തിരുവനന്തപുരത്ത് പോയതാണ് മറ്റ് ജീവനക്കാർ എന്നാണ് വിവരം.അവധി എന്ന് ഇത് വിവാദമായശേഷമാണ് പറയുന്നതെന്നും അല്ലെങ്കില്‍ ഇതെല്ലാം അഡ്ജസ്റ്റുമെന്‍റ് എന്നതരത്തില്‍ മാറുമായിരുന്നു എന്നും ആക്ഷേപമുണ്ട്. പിന്നീട് പരിശോധിക്കുമ്പോള്‍ കൂട്ട അവധി എന്ന സംഭവമേ രേഖയില്‍ ഉണ്ടാകില്ല. ജീവനക്കാര്‍ സാദാരണ സര്‍വീസ് സംഘടനകളുടെ സമ്മേളനം ഹര്‍ത്താല്‍ എന്നിവയ്ക്ക് ജീവനക്കാര്‍ അനുവര്‍ത്തിക്കുന്ന രീതിയാണിത്.

കോതമംഗലം താലൂക്ക് ഓഫീസിൽ രാവിലെ എത്തിയ പൊതുജനങ്ങളെ കാത്തിരുന്നത് ഒഴിഞ്ഞകസേരകളും മേശയും. വിവരമന്വേഷിച്ചപ്പോഴാണ് ഓഫീസിലെ ജീവനക്കാരിയുടെ കല്യാണത്തിന് കൂട്ട അവധി എടുത്തതാണ് മറ്റ് ജീവന ക്കാരെന്ന വിവരം പുറത്തറിഞ്ഞത്. 71 ജീവനക്കാർ ഉള്ള താലൂക്ക് ഓഫിസിൽ ജോലിക്കെത്തിയത് 27 പേർ മാത്രം.
തിരുവനന്തപുരത്തെ കല്യാണത്തിൽ പങ്കെടുക്കാനാണ് ഇവർ കൂട്ടത്തോടെ അവധിഎടുത്തത്. എന്നാൽ ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഓഫിസ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നുമാണ് തഹസിൽ ദാർ നൽകുന്ന വിശദീകരണം. പകരം സംവിധാനം ഏർപ്പെടുത്തി വേണം സർക്കാർ ഓഫീസുകളിലെ ഇത്തരം ആഘോഷങ്ങളിൽ ജീവനക്കാർ പങ്കെടുക്കാൻ. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൂട്ട അവധി എന്നാണ് വിവരം.

.representational image

1 COMMENT

Comments are closed.