പ്രകൃതി പഠന ക്യാമ്പിന് വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു

Advertisement

മൂന്നാർ: ചിന്നാർ വന്യജീവി സ​​ങ്കേതത്തിൽ പ്രകൃതിപഠന ക്യാംപിനായി വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മറയൂർ -മൂന്നാർ റൂട്ടിൽ തലയാറിൽ വച്ചാണ് സംഭവം. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്. 40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു

Advertisement