റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയ്ക്കുവേണ്ടി; വിമര്‍ശിക്കുന്നവര്‍ അവസ്ഥ മനസിലാക്കണം: ചിന്ത

Advertisement

തിരുവനന്തപുരം∙ കൊല്ലത്ത് റിസോര്‍ട്ടില്‍ താമസിച്ചെന്ന വിവാദത്തില്‍ മറുപടിയുമായി ചിന്ത ജെറോം. അമ്മയുടെ ചികില്‍സ ഉള്‍പ്പെടെ പരിഗണിച്ചാണ് അവിടെ താമസിച്ചത്. കോവിഡ് കാലത്ത് അമ്മയ്ക്കു സ്ട്രോക്ക് വന്നിരുന്നു. അമ്മയെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ കഴിയില്ലായിരുന്നു. വിമര്‍ശിക്കുന്നവര്‍ തന്റെ ഈ അവസ്ഥ മനസിലാക്കണമെന്നും ചിന്ത പറഞ്ഞു.

അതിനിടെ, ചിന്ത ജെറോമിന്റെ താമസവുമായി ബന്ധപ്പെട്ടു വിവാദത്തിലായ കൊല്ലം തങ്കശേരിയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ചിന്ത യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും ഹോട്ടലിന്റെ ഇടപാടുകളില്‍ സംശയമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡ‍ന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.