ബാലതാരമായിട്ടായിരുന്നു വിനീതിൻ്റെ സിനിമയിലേക്കുള്ള കാൽവെപ്പ്. വിനീതിനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. അദ്ദേഹം അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.നൃത്തം പരിശീലിപ്പിക്കുവാൻ വേണ്ടി പത്മിനിയും രാഗിണിയും ആണ് വിനീതിൻ്റെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നത്. നടി പത്മിനിയുടെ അനന്തരവൻ ആണ് വിനീത്. ആറാമത്തെ വയസ്സ് തൊട്ട് നൃത്തം അഭ്യസിച്ചിരുന്നു വിനീത്.
നഖക്ഷതങ്ങൾ സർഗ്ഗം തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് വിനീത്. ലൂസിഫർ എന്ന സിനിമയിലെ വിവേക് ഒബ്രോയ് എന്ന നടന് ശബ്ദം കൊടുത്തത് വിനീത് ആയിരുന്നു. സൂപ്പർസ്റ്റാർ മോഹൻലാലിനോടൊപ്പം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ ചില രസകരമായ സംഭവങ്ങൾ ആണ് വിനീത് പങ്കുവെക്കുന്നത്. പത്മരാജൻ്റെ പ്രണയ ചിത്രങ്ങളിൽ ഒന്നായിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പ്.
ചിത്രത്തിൽ ഒരു മദ്യപാനം സീൻ ഉണ്ടായിരുന്നെന്ന് വിനീത് പറഞ്ഞു. ഒരു ബിയർ ബോട്ടിൽ ലാലേട്ടൻ കുടിക്കാൻ ശ്രമിക്കുന്നതാണ് അപ്പോൾ മദ്യം തിരിച്ചൊഴിച്ചു വിനീതിന് കൊടുത്തു ഇത് കണ്ടതോടെ വിനീതിൻ്റെ കൂട്ടുകാരൊക്കെ നീ മോഹൻലാലിൻ്റെ കീഴിൽ മദ്യപാനത്തിൽ ശിഷ്യനായി മാറി എന്ന് പറയുകയുണ്ടായി. ആ സമയത്ത് ഞാൻ പത്താം ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. ആൻ്റണി എന്ന കഥാപാത്രത്തെയായിരുന്നു ഈ സിനിമയിൽ ഞാൻ ചെയ്തിരുന്നതെന്നും വിനീത് പറഞ്ഞു.
സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും മോഹൻലാൽ സൂപ്പർസ്റ്റാർ തന്നെയാണ്. മോഹൻലാൽ കാരണം തൻ്റെ ജീവിതത്തിലെ ദുശ്ശീലങ്ങളൊക്കെ മാറ്റാൻ കഴിഞ്ഞുവെന്ന് വിനീത് പറയുന്നു. മോഹൻലാലാണ് തന്നെ ഒരു നല്ല മനുഷ്യനും വ്യക്തിയും കലാകാരനും ആക്കി മാറ്റിയതെന്നും വിനീത് പറഞ്ഞു. അതുകൊണ്ടുതന്നെ തൻ്റെ ജീവിതത്തിലെ വഴികാട്ടിയാണ് മോഹൻലാൽ എന്നും. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ധാരാളം ഉപദേശങ്ങൾ തനിക്ക് നൽകിയിരുന്നു അതുകാരണം ജോലിയിലെ മനോഭാവത്തിൽ മാറ്റം ഉണ്ടായെന്നും വിനീത് പറഞ്ഞു.
നമ്മൾ ചെയ്യുന്ന ജോലിയിൽ 100% വും ആത്മാർത്ഥത കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആരുടെയും പദവിയോ നിലയോ ഒന്നും ചിന്തിക്കാതെ എല്ലാവരെയും ഒരുപോലെ കാണണമെന്ന് വിനീതിനോട് മോഹൻലാൽ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് വൃത്തിയാക്കുന്ന ശീലം വിനീതിനില്ലായിരുന്നു എന്നാൽ മോഹൻലാലിനൊപ്പം കൂടിയപ്പോഴാണ് ഭക്ഷണം കഴിച്ച പാത്രം കഴുകി വെക്കുന്ന ശീലം തുടങ്ങിയത്.
അഭിനയത്തിലും മോഹൻലാൽ തന്നെയാണ് തൻ്റെ മാതൃക എന്നും മോഹൻലാൽ ഒരു മികച്ച റോൾ മോഡൽ ആണെന്നും പറഞ്ഞു.വിനീത് ആറാമത്തെ വയസ്സിൽ തന്നെ നിർത്താഭ്യാസം ആരംഭിച്ചിരുന്നു. പഠിക്കുന്ന സമയത്ത് കേരള സംസ്ഥാന യുവജനോത്സവത്തിൽ നാല് തവണ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കൂടാതെ കലാപ്രതിഭയും ആയിരുന്നു.
Home Lifestyle Entertainment മദ്യപാനത്തിൽ ഗുരു ലാലേട്ടൻ; സുഹൃത്തുക്കളൊക്കെ ഒരുപാട് കളിയാക്കി: നടൻ വിനീത്