തുർക്കി ദുരിതാശ്വാസത്തിന് കേരളത്തിന്റെ വക 10 കോടി; അഷ്ടമുടിക്കായലിന് അഞ്ച് കോടി കൊച്ചിയിലെവെള്ളക്കെട്ട് മാറ്റാൻ 10 കോടിയും

Advertisement

തിരുവനന്തപുരം: ഭൂകമ്പമുണ്ടായ തുർക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും 10 കോടി അനുവദിച്ചു. അഷ്ടമുടിക്കായൽ ശുചീകരണത്തിന് 5 കോടിയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു.