സിനിമയിൽ ഇനി ഞാൻ പാടുന്നില്ല – ഉറച്ച തീരുമാനമായി നിന്ന ദാസേട്ടന്റെ മനസ്സ് മാറ്റിയെടുത്തതിനു പിന്നിൽ

Advertisement

ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന കെ ജെ യേശുദാസ് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. യേശുദാസിൻ്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും തന്നെ മലയാളികൾക്കാർക്കും ഉണ്ടാകില്ല. അത്രയും മധുരമായ ശബ്ദമാണ് യേശുദാസിൻ്റെത്. ഒരുകാലത്ത് സിനിമയിലെ പുരുഷ ശബ്ദം എന്ന് പറഞ്ഞാൽ അത് യേശുദാസിൻ്റെ മാത്രംമാണെന്ന് പോലും കരുതിയിരുന്നു. അദ്ദേഹത്തിന് മാത്രമായിരുന്നു ഒരുകാലത്ത് ചാൻസുകൾ കിട്ടിക്കൊണ്ടിരുന്നത്.
മറ്റു ഗായകർക്കൊന്നും അവസരം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം സിനിമയിൽ ഇനി പാടില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ശ്രദ്ധ കച്ചേരികളിൽ മാത്രം കേന്ദ്രീകരിക്കുക എന്നതായിരുന്നു തീരുമാനം. തരംഗിണി എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി മാത്രമേ ഇനി 10 വർഷത്തേക്ക് പാടുകയുള്ളൂ എന്നും തീരുമാനിച്ചു. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റേണ്ടി വന്നു. യേശുദാസ് പാടാത്തതിൻ്റെ കാരണമാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്.
യേശുദാസിൻ്റെ ആ തീരുമാനം മാറ്റാൻ കാരണം സൂപ്പർസ്റ്റാർ മോഹൻലാൽ ആയിരുന്നു. മോഹൻലാൽ സ്വന്തം നിർമ്മാണ കമ്പനിയായ പ്രണവ് ആർട്സിൻ്റെ ബാനറിൽ ഒരു സിനിമ ചെയ്യുവാൻ തീരുമാനിച്ചിരുന്നു. ആ സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യുവാൻ വേണ്ടി മോഹൻലാൽ തീരുമാനിച്ചത് രവീന്ദ്രൻ മാഷിനെയായിരുന്നു. സിനിമയ്ക്കുവേണ്ടി ഗാനങ്ങളൊക്കെ ഒരുക്കിയ രവീന്ദ്രൻ മാഷ് മോഹൻലാലിനോട് ആവശ്യപ്പെട്ടത് ഈ ഗാനങ്ങൾ ആലപിക്കേണ്ടത് യേശുദാസ് ആണെന്ന്.
മോഹൻലാൽ തൻ്റെ സിനിമയിൽ ഗാനമാലപിക്കുവാൻ വേണ്ടി യേശുദാസിനെ സമീപിച്ചെങ്കിലും അദ്ദേഹം പറഞ്ഞു ഞാൻ തരംഗിണിക്ക് വേണ്ടി മാത്രമേ ഇനി പാടുകയുള്ളൂ. മറ്റാർക്ക് വേണ്ടിയും ഞാൻ ഇനി പാടില്ലെന്നും.
ഇതുകേട്ട മോഹൻലാൽ ടെൻഷനോടുകൂടി രവീന്ദ്രൻ മാഷോട് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. രവീന്ദ്രൻ മാഷ് ഇതുകേട്ടപ്പോൾ ഞാനിനി സംഗീതസംവിധാനം ചെയ്യുന്നുമില്ല എന്ന് പറഞ്ഞു. ഇത് കേട്ട് മോഹൻലാൽ വീണ്ടും ടെൻഷനിലായി.
എന്നാൽ ഇവർ തമ്മിലുള്ള സംസാരത്തിനൊടുവിൽ മോഹൻലാലിൻ്റെയും രവീന്ദ്രൻ മാഷിൻ്റെയും അഭ്യർത്ഥന മാനിച്ചുകൊണ്ട് യേശുദാസ് ഇനി സിനിമയിൽ പാടില്ല എന്ന് തീരുമാനത്തിൽ നിന്നും മാറി. മോഹൻലാലിൻ്റെ സിനിമയ്ക്ക് വേണ്ടിയാണ് സിനിമയിൽ പാടില്ല എന്ന തീരുമാനം മാറ്റിയത്. മോഹൻലാലിൻ്റെ പ്രണവം ആർട്സ് നിർമ്മിച്ച ഭരതത്തിലെ രാമകഥാ ഗാനലയം എന്ന പാട്ടിന് യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
യേശുദാസ് ഇപ്പോൾ സിനിമ ഗാനരംഗത്ത് അത്ര സജീവമല്ല എന്നാലും വല്ലപ്പോഴുമൊക്കെ ചില ഗാനങ്ങൾ ആലപിക്കാറുണ്ട്. ദാസേട്ടനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിട്ടുണ്ട് ചിലർക്കൊപ്പം ജീവിക്കുക എന്നത് ഭാഗ്യമാണെന്നും ദാസേട്ടൻ്റെ കാലഘട്ടത്തിൽ തന്നെ നമ്മളും ജീവിച്ചു എന്ന് പറയുന്നത് അഭിമാനമാണെന്നും

Advertisement