പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല, കുഞ്ഞിനെ കൈമാറിയത് സ്വമേധയാ: അമ്മ സംസ്ഥാനത്തുണ്ട്’

Advertisement

കൊച്ചി: എറണാകുളം മെഡിക്കൽ കോളജ് വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ്. കുഞ്ഞിനെ കൈമാറിയതിൽ സാമ്പത്തിക ഇടപാടില്ല. തൃപ്പുണിത്തുറയിലെ ദമ്പതികൾക്ക് സ്വമേധയാ കൈമാറിയതാണ്. പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ല. കുഞ്ഞിനെ സംരക്ഷിക്കാൻ സാമ്പത്തിക പ്രയാസവുമുണ്ടായി. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുമാനമെന്നും പിതാവ് വെളിപ്പെടുത്തി.

മാനുഷിക പരിഗണനയിലാണ് കുഞ്ഞുങ്ങളില്ലാത്ത അനൂപിന് കുട്ടിയെ കൈമാറിയത്. മെഡിക്കൽ കോളജ് ഉദ്യോഗസ്ഥൻ അനിൽകുമാറിനെ നേരത്തെ പരിചയമില്ല. ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ സംസ്ഥാനത്തു തന്നെയുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പിതാവ് പറഞ്ഞു. നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനുള്ള നീക്കമാണ് വിവാദമായത്.

Advertisement