ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം; പിണറായി സർക്കാരിനേക്കാൾ ഗുണം പശുക്കൾ ചെയ്യുന്നുണ്ട്’

Advertisement

കോഴിക്കോട്: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ചിന്ത ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം. എന്തുപണിയാണ് ചിന്ത ചെയ്യുന്നതെന്നും കമ്മിഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘സഭ്യമല്ലാത്ത കാര്യങ്ങളാണ് ചിന്ത ചെയ്തുകൊണ്ടിരിക്കുന്നത്. കോപ്പിയടിക്കുക, എന്നിട്ട് ഡോക്ടറേറ്റ് വാങ്ങുക, എന്നിട്ട് ഒരു ലജ്ജയുമില്ലാതെ അവിടെ കടിച്ചുതൂങ്ങുക, ഒരു പാവപ്പെട്ട പാർട്ടിയുടെ നേതാവെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുക… എന്താണിത്?. വനിതാ നേതാവായാലും പുരുഷ നേതാവായും ഈ നാട്ടിലെ ജനങ്ങളെ ബഹുമാനിക്കണം.’– സുരേന്ദ്രൻ പറഞ്ഞു.

‘പിണറായി സർക്കാർ ചെയ്യുന്നതിനേക്കാൾ ഉപകാരം നമ്മുടെ നാട്ടിലെ പശുക്കൾ ജനങ്ങൾക്ക് ചെയ്യുന്നുണ്ട്. പശുക്കളുടെ സമ്പത്ത് കൊണ്ട് കൃഷി നന്നാവുന്നുണ്ട്. ആളുകൾക്ക് വരുമാനം ഉണ്ടാകുന്നു. ഈ പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?

കൃഷി മുടിക്കുന്നവരാണ് സർക്കാർ. കൃഷിക്കാരെ സഹായിക്കുന്നവരാണ് പശുക്കൾ. പ്രണയദിനം ഒഴിവാക്കാൻ ആരും പറഞ്ഞിട്ടില്ല. പശുക്കളെ ആദരിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ’– സുരേന്ദ്രൻ പറഞ്ഞു.