സംസ്ഥാനാന്തര സര്‍വീസ്,മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന തട്ടിപ്പ്

Advertisement

ചവറ. അനുമതി നേടിയ വാഹനങ്ങളുടെ നമ്പരുമായി വമ്പന്‍ ലോറികളില്‍ സംസ്ഥാനാന്തര സര്‍വീസ്,മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന തട്ടിപ്പ്. ഇന്ന് ചവറ ഭാഗത്ത് പരിശോധനക്കിടെ എന്‍ഫോഴ്‌സ്‌മെന്‌റ് വിഭാഗത്തിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വന്‍വെട്ടിപ്പ് പിടിച്ചത്. നാമക്കലിലെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിന്റെ ലോറികളില്‍ ഇവരുടെ തന്ന വിവിധ അനുമതികളുള്ള വാഹന നമ്പര്‍ പ്രദര്‍ശിപ്പിച്ചായിരുന്നു യാത്ര. സാധാരണ പരിശോധനയില്‍ ഇതു കണ്ടെത്തില്ല, വാഹനത്തിന് രൂപമാറ്റം വരുത്തിയോ എന്നതുമായി ബന്ധപ്പെട്ട പരിശോധയില്‍ ഉണ്ടായ സംശയമാണ് തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടിയത്. സംസ്ഥാനാന്തര യാത്രനടത്തുന്ന ഇത്തരം ധാരാളം വാഹനങ്ങള്‍ ഉണ്ടായിരിക്കാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വന്‍ വെട്ടിപ്പാണ് ഇതുവഴി നടക്കുന്നത്.

ഈ കേസിൽ ഡോക്യൂമെന്റസ് കാലാവധിയുള്ള വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ചു സർവീസ് നടത്തിയതിനു ഒരു വാഹനത്തിന് 54780 രൂപ വച്ചു രണ്ടു വാഹനങ്ങൾക്കും കൂടി Rs. 109560/- രൂപ പിഴ ചുമത്തി, വ്യാജ നമ്പർ പ്ലേറ്റ് വച്ചു സർവീസ് നടത്തിയതിന് രണ്ടു വാഹനങ്ങളും, ഡ്രൈവർമാരെയും ചവറ പോലീസിന് കൈമാറി. എം. വി. ഐ ദിലീപ് കുമാർ. കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എം. വി. ഐ മാരായ കെ. ജയകുമാർ, എസ്. ഷാജിമോൻ എന്നിവരാണ് വ്യാജ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തത്.

Advertisement