വലിയ പ്രതീക്ഷയോടെ താൻ നിർമ്മിച്ച പൃഥ്വിരാജ് ചിത്രം പരാജയപ്പെടാൻ കാരണം മമ്മൂട്ടിയുടെ സിനിമയാണ്: മണിയൻ പിള്ളരാജു

Advertisement

തിരുവനന്തപുരം:
മലയാളത്തിൽ എക്കാലത്തെയും മികച്ച ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവെന്ന പ്രമുഖനാണ് മണിയൻപിള്ള രാജു. നടൻ എന്ന നിലയിൽ മാത്രമല്ല നല്ലൊരു നിർമ്മാതാവെന്ന നിലയിലും അദ്ദേഹം പേരെടിത്തിട്ടുണ്ട്. തന്റെ കരിയറിൽ തനിക്ക് ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രം താൻ പ്രതീക്ഷിച്ച വിജയം സമ്മാനിച്ചില്ല എന്ന് അദ്ദേഹം കുറച്ചു നാൾക്ക് മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഒരു മമ്മൂട്ടി ചിത്രമായിരുന്നു. അത്രമേൽ പ്രതീക്ഷ ഉണ്ടായിരുന്ന മികവുറ്റ ചിത്രമായിട്ടു കൂടി ബോക്സ്ഓഫീസിൽ വലിയ പരിക്കുകൾ കൂടാതെ രക്ഷപെടാനെ തനിക്ക് കഴിഞ്ഞുള്ളു എന്ന് മണിയൻ പിള്ള രാജു പറയുന്നു.
അനന്ത ഭദ്രം എന്ന നിരൂപക പ്രശംസ ഏറെ ഏറ്റുവാങ്ങിയ തന്റെ ചിത്രത്തെ കുറിച്ചാണ് മണിയൻ പിള്ള രാജുവിന്റെ തുറന്നു പറച്ചിൽ.സന്തോഷ് ശിവൻ സംവിധാനം ചെയ്തു മനോജ് കെ ജയൻ പൃഥ്വിരാജ് സുകുമാരൻ കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ദൃശ്യ ഭംഗി കൊണ്ടും ആഖ്യാനം കൊണ്ടും വളരെ മികച്ച ഒരു മാന്ത്രിക ത്രില്ലർ സിനിമ ആയിരുന്നു. പക്ഷേ ആ സമയത്തു തന്നെ റിലീസായ ഒരു മമ്മൂട്ടി ചിത്രം തന്റെ സിനിമയുടെ ഭാവി തന്നെ മാറ്റി മറിച്ചു എന്ന് മണിയൻ പിള്ള രാജു പറയുന്നു.
അതെ അതെ സമയത്തു പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് കോമഡി ത്രില്ലർ ചിത്രമായ രാജമാണിക്യം ബോക്സോഫീസ് കളക്ഷൻ തൂത്തുവാരിക്കൊണ്ടു മുന്നേറുകയായിരുന്നു.അതോടെ അനന്തഭദ്രത്തിന്റെ ബോക്സ് ഓഫീസ് ചരിത്രം തന്നെ രാജമാണിക്യം മാറ്റിയെഴുതി. രണ്ടു ചിത്രങ്ങളിലും താൻ അഭിനയിച്ചിട്ടുണ്ട് പക്ഷേ അനന്തഭദ്രം എവിടെ പ്രദർശനത്തിന് പോയാലും അവിടെ എല്ലാം രാജമാണിക്യം ഉണ്ട്. അപ്പോൾ സ്വാഭാവികമായും കളക്ഷന്റെ കാര്യം പറയണ്ടല്ലോ. എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്താൻ കഴിവുള്ള ചിത്രമായിരുന്നു രാജമാണിക്യം അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയുമായി എത്തിയ അനന്തഭദ്രത്തിനു വലിയ രീതിയിൽ ബോക്സ്ഓഫീസിൽ പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞില്ല. തനിക്ക് വലിയ നഷ്ടമുണ്ടാക്കാതെ കടന്നു പോകാനേ അതിനു കഴിഞ്ഞുള്ളു മണിയൻ പിള്ള രാജു പറയുന്നു. പക്ഷേ ആറോളം അവാർഡുകൾ ആ ചിത്രം തനിക്ക് നേടിത്തന്നു എന്ന് അദ്ദേഹം ഓർമ്മിക്കുന്നു.

Advertisement