കൊച്ചി. നഗരത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ പോലീസ് പരിശോധന ഇന്നും തുടരും. ഇരുചക്രവാഹനയാത്രക്കാരനെ അന്യായമായി മറികടക്കുന്നതിനിടെ തട്ടിവീഴ്ത്തി തലയിലൂടെ വാഹനം കയറി മരിച്ച ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഉദ്യോഗസ്ഥര്‍ർക്കെതിരെ വാളുയര്‍ത്തിയത്. നിരന്തരം സംസ്താനത്ത് ഉടനീളം നടക്കുന്ന നിരത്തിലെ കൊലയില്‍ ഒന്നുമാത്രമാണിതെന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്ന വാര്‍ത്ത വ്യക്തമാക്കുന്നു കഴി‍്ഞദിവസമാണ് അതിദാരുണമായി വീട്ടമ്മ മരണപ്പെട്ടസംഭവം കേട്ടത്.
മോട്ടോര്‍ വാഹന വകുപ്പും ഇന്ന് പരിശോധനയ്ക്ക് ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കുത്തു. വിഷയത്തില്‍ ശക്തമായ നടപടിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തിയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.
വൈപ്പിൻ സ്വദേശി ആന്റണിയാണ് കച്ചേരിപ്പടിക്ക് സമീപം ഇന്നലെ രാവിലെ ബസ്സിടിച്ച് മരിച്ചത്.
ബസ് ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ രേഖകളിലല്ല അവരുടെ മാനസിക നിലവാരത്തിനാണ് പരിശോധനവേണ്ടതെന്ന ആവശ്യം പലകേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. വളരെ നിരുത്തരവാദപരവും കൊലയാളിയുടെ മനസുമായാണ് പലരും ഡ്രൈവിംങ് സീറ്റില്‍ ഇരിക്കുന്നത്. ഒരു കഎഎസ്ആര്‍ടിസി ഡ്രൈവര്‍ രണ്ട് യുവാക്കളെ നിരത്തില്‍ പച്ചക്ക് കൊല്ലുന്ന ദൃശ്യം അടുത്തകാലത്ത് കണ്ടതാണ്. മാനസിക പക്വത ഇല്ലാത്തവരാണ് വലിയവാഹനങ്ങളില്‍ വളയം പിടിക്കുന്നവരിലേറെയും. മനപൂര്‍വമല്ലാത്ത നരഹത്യ ഒരാനുകൂല്യമാണ്. അപകടങ്ങളുടെ ഹിസ്റ്ററി പരിശോധിച്ചാല്‍ വലിയൊരു വിഭാഗത്തെ വീട്ടിലിരുത്തേണ്ടവരാണെന്ന് കാണാം. എന്നാല്‍അങ്ങനെ ഒരു സംവിധാനം ഈ കംപ്യൂട്ടര്‍ കാലത്തും കാര്യക്ഷമമല്ല. നിരത്തില്‍ അലക്ഷ്യമായി ബസ് മറികടന്ന വിദ്യാര്‍ഥിനികളെ രക്ഷിച്ചതും ഇതേ ദിവസം ഒരു ബസ് ഡ്രൈവറുടെ ശ്രദ്ധയാണ്
ജനസംഖ്യക്കൊപ്പം വാഹനപെരുപ്പവും കൂടിയ സംസ്ഥാനത്ത് വളരെ വ്യത്യസ്തമായ ചില രീതികളിലൂടെ അപകടം ഒഴിവാക്കമെന്ന് അഭിപ്രായമുയരുന്നുണ്ട്. ചില തരം വാഹനങ്ങള്‍ നിരത്തില്‍നിന്നും പാടേ നിരോധിക്കണം. യുവാക്കളുടെ ജീവിതത്തിന് നിരന്തരം വിലപേശുന്ന പവര്‍ ബൈക്കുകള്‍ നിരോധിക്കാന്‍ നീതിപീഠം തയ്യാറാകണണെന്ന് ആവശ്യമുണ്ട്.ഇത്ര തിരക്കുള്ള നാട്ടില്‍ സാധാരണ ബൈക്കുകളേ അനുവദിക്കാവൂ,അതിന് നിയമം തിരുത്തി എഴുതണം.
വലിയ വാഹനങ്ങള്‍ക്കായി പ്രത്യേക വേഗതാ പരിധി മെക്കാനിക്കലായി വാഹനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനും നിയമം പരിഷ്കരിക്കണം.(നഗര പരിധിയില്‍ കടന്നാല്‍ ഇത്ര വേഗതയിലേ പോകാന്‍ കളിയൂഎന്ന് ) ട്രാഫിക് നിയമ ലംഘനത്തിന് ശക്തവും കാര്യക്ഷമവുമായ രീതിയില്‍ പിഴ കംപ്യൂട്ടര്‍, ക്യാമറ എന്നിവയുടെ സഹായത്തോടെ ഏര്‍പ്പെടുത്തണം. നിരത്തില്‍ പുതുതായി വളരുന്ന വെല്ലുവിളികള്‍ നേരിടാന്‍ പ്രത്യേകം പരിശീലനം നല്‍കണം
വലിയ വാഹനത്തിന്‍റെ അടിയിലേക്ക് വീണു മരിക്കുന്നത് വ്യാപകവും അതാവര്‍ത്തിക്കുന്നത് ലജ്ജാകരവുമാണ് സെന്‍സറുകളുടെയും മറ്റും സഹായത്തോടെ ഇത് കുറയ്ക്കാന്‍ പഠനത്തിന് ഐഐടികളുടെ സഹായം തേടാവുന്നതല്ലേ എന്ന ചോദ്യമുണ്ട്, കാരണം നമ്മുടെ നാടിന്‍റെ അവസ്ഥ.
നിരത്തിലെ അപകടങ്ങള്‍ ഒവിവാക്കാന്‍ മാത്രമായി ഒരു ഉദ്യോഗസ്ഥ വിഭാഗം വേണ്ടതല്ലേ. പൊട്ടിയ സ്ളാബുകള്‍ അഴിഞ്ഞ കേബിളുകള്‍, മുന്നറിയിപ്പില്ലാത്ത കുഴികള്‍ ഇവ നിരന്തരം പരിശോധിച്ച് പരിഹാരം തേടുന്നതിന് ഒരു വിഭാഗമുണ്ടാകണം. പണ്ട് റോഡ് കുഴി സത്വരം അടച്ചിരുന്ന എന്‍എംആര്‍ വിഭാഗം പോലെ. ഇക്കാര്യവും
മന്ത്രി വിളിക്കുന്ന ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കട്ടെ. നിരത്തില്‍ ചോരയും കണ്ണീരും വീഴുന്ന രാജ്യത്ത് നടക്കുന്ന ആഭ്യന്തര കലാപം ഇല്ലെന്ന് മേനി നടിച്ചിട്ട് എന്തുകാര്യമാണ്.