വീട്ടമ്മമാരുടെ ചിത്രം പ്രചരിപ്പിച്ച കേസ്; അന്വേഷണത്തില്‍ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: പൊതുവിടങ്ങളില്‍ നിന്ന് വീട്ടമ്മമാരുടെ ചിത്രം പകര്‍ത്തി അശ്ലീല ഗ്രൂപ്പില്‍ പ്രചരിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച വരുത്തിയ എറണാകുളം അയ്യമ്പുഴ എഎസ്ഐക്കെതിരെ അന്വേഷണം ആരംഭിച്ചതായും എംഎല്‍എ റോജി എം. ജോണിന്‍റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയെ നിയമസഭയെ അറിയിച്ചു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കേസിൽ പ്രതിയായിരുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ തയാറായില്ല. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് നടപടിയെടുക്കാൻ പൊലീസ് തയാറായത്. എഎസ്ഐ ബൈജുക്കുട്ടനെതിരെയാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്.