പത്തനാപുരം: പട്ടാഴി ദേവീക്ഷേ ത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും. ആലപ്രത്ത് മഠം ദേവി പ്രസാദ് ഭട്ടതിരി രാവിലെ ഏഴിന് ദീപം തെളിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ പ്രസാദവിതരണോദ്ഘാടനം നിർവഹിക്കും. ദേവസ്വം കമ്മീഷണർ എം.ഗോപകുമാർ ആദ്യ പ്രസാദം സ്വീകരിക്കും. ക്ഷേത്രമുറ്റം, പുരയിടങ്ങൾ, സമീപ റോഡുകൾ, സ്കൂൾ മൈതാനം, വരിക്കാംപ്ലാം മൂട് തറ എന്നിവിടങ്ങളിൽ പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചുതുടങ്ങി.
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽനിന്ന് പുലർച്ചെ മുതൽ പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് ക്ഷേത്രോപ ദേശകസമിതി ഭാരവാഹികളായ ബൈജു പുളിവിള, സി.അനിൽ ബാബു, മിഥുൻ മോഹൻ, ഗോപിനാഥൻ നായർ, എസ്.സജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.