കലിപ്പുതീരാതെ താലൂക്ക് ഓഫിസ് ജീവനക്കാര്‍,കോന്നി എംഎൽഎക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ പോസ്റ്റ്

Advertisement

പത്തനംതിട്ട. കോന്നി എംഎൽഎക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ പോസ്റ്റ്.ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ് ആണ് എംഎൽഎ വെല്ലുവിളിച്ച് പോസ്റ്റിട്ടത്

ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫീസിൽ കൊണ്ടുവന്നത് എംഎൽഎ ആണെന്ന് ഡെപ്യൂട്ടി തഹസിൽദാർ.പത്തു പേരെങ്കിലും സേവനം കിട്ടാതെ താലൂക്കിൽ നിന്ന് പോയെങ്കിൽ താൻ ജോലി രാജിവെക്കാമെന്നും ഡെപ്യൂട്ടി തഹസിൽദാർ

എംഎൽഎക്ക് ആരാണ് തഹസിൽദാരുടെ കസേരയിൽ കയറിയിരിക്കാൻ അനുവാദം കൊടുത്തതെന്നും ഡെപ്യൂട്ടി തഹസിൽദാരുടെ പോസ്റ്റ്.തഹസിൽദാരുടെ കസേരയിൽ കയറി എംഎൽഎ പ്രഭാഷണം നടത്തി എന്നും ഡെപ്യൂട്ടി തഹസിൽദാരുടെ അധിക്ഷേപം.ജീവനക്കാരുടെ ഗ്രൂപ്പിലെ വാട്സ്ആപ്പ് സന്ദേശത്തിന് പകർപ്പ് പുറത്ത്

Advertisement