എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ 

Advertisement

ചാത്തന്നൂർ : എം ഡി എം എ യും കഞ്ചാവുമായി ബൈക്കിൽ വരികയായിരുന്ന യുവാവ് പാരിപ്പള്ളി പൊലീസിൻ്റെ പിടിയിലായി. കിളികൊല്ലൂർ കോയിക്കൽ എ എസ് മൻസിലിൽ സെയ് ദലി (25) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അര കിലോ കഞ്ചാവും, മൂന്നു ഗ്രാം എം ഡി എം എ യും പൊലീസ് കണ്ടെടുത്തു.

മയക്കുമരുന്ന് ഉപയോഗവും, വിൽപ്പനയും പതിവാക്കിയ ഇയാൾ കല്ലുവാതുക്കലിൽ ശനിയാഴ്ച രാത്രി പാരിപ്പള്ളി പൊലീസ് വാഹന പരിശോധന നടത്തി വരവേയാണ് പിടിയിലായത്. കല്ലുവാതുക്കലിൽ ലോഡ്ജിൽ താമസിച്ചു കച്ചവടം നടത്തി വരികയായിരുന്നു. റോഡിൽ വച്ച് പിടികൂടുമ്പോൾ ചെറിയ അളവിൽ സാധനമായിരുന്നു കൈയിൽ ഉണ്ടായിരുന്നത് തുടർന്ന് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും എം ഡി എം എയും കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഹോൾസെയിൽ ആയി മയക്കുമരുന്ന് കൊണ്ട് വന്ന് ചെറുകിടക്കാർ വഴിയും അല്ലാതെയും കച്ചവടം നടത്തി വരികയായിരുന്നു.

ഇയാൾക്ക് ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നറിയാൻ പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ അൽ ജബ്ബാറിൻ്റെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ അന്വേഷണം നടന്ന് വരികയാണ്  ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു കൂടുതൽ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.എസ് .ഐ മാരായ സുരേഷ്, രാധാകൃഷ്ണൻ, രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.