പലചരക്കുകട കാട്ടാന ആക്രമിച്ചത്16 തവണ

Advertisement

ഇടുക്കി. വീണ്ടും കാട്ടാന ആക്രമണം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ പലചരക്കുക കട ആക്രമിച്ച് പിടിയാന മൈദയും, സവാളയും തിന്നു. സൂര്യനല്ലിയിൽ കൃഷി ആവശ്യത്തിന് നിർമ്മിച്ചിരുന്ന ഷെഡ് അരിക്കൊമ്പനും തകർത്തു.

പിടിയാന ആയതുകൊണ്ട് സവാള കൊമ്പനെന്നോ മൈദ കൊമ്പനെന്നോ പേര് വീഴില്ല. പക്ഷേ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന് വലിയ തലവേദനയാണ് കഴിഞ്ഞ 15 വർഷമായി കാട്ടാനകൾ സൃഷ്ടിക്കുന്നത്. 16 തവണയാണ് പലചരക്കുകട കാട്ടാന ആക്രമിച്ചത്. ഇത്തവണ വാതിൽ തകർത്ത ആന ഒരു ചാക്ക് മൈദയും, നിരവധി സവാളയും അകത്താക്കി. കടയ്ക്കുള്ളിൽ നാശനഷ്ടവും ഉണ്ട്.

വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ്മില്ലും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അതിനും കേടുപാടുകൾ പറ്റി. സൂര്യനെല്ലിയിൽ കാർഷിക ആവശ്യത്തിനായി നിർമ്മിച്ച ഷെഡാണ് ഒറ്റയാൻ അരിക്കൊമ്പൻ തകർത്തത്.

ജലവിതരണത്തിനായി സ്ഥാപിച്ച മോട്ടോറും നിരവധി ഏലച്ചെടികളും അരിക്കൊമ്പൻ നശിപ്പിച്ചു.

Advertisement