സിനിമാതാരം ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വ്യാജരേഖ ഹാജരാക്കി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെന്നാണ് ഉണ്ണി മുകുന്ദനും അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനും എതിരായ ആക്ഷേപം.
സംഭവത്തില്‍ അഭിഭാഷകന്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോടും നിര്‍ദ്ദേശമുണ്ട്. രേഖകള്‍ വ്യാജമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 2021ല്‍ ഉണ്ണി മുകുന്ദന് അനുകൂലമായി നല്‍കിയ ഉത്തരവ് കോടതി തിരുത്തിയിരുന്നു