അണ്ണാ കയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല, വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല, പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍ നിത്യാദാസ് പ്രതികരിക്കുന്നു

Advertisement

ഒരിടവേളയ്ക്ക് ശേഷം നടി നിത്യ ദാസ് തിരിച്ചെത്തുന്ന സിനിമയാണ് ‘പള്ളിമണി’. നടി ശ്വേതാ മേനോനും പള്ളിമണിയില്‍ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

എന്നാല്‍, റിലീസിനൊരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ പലയിടത്തും നശിപ്പിക്കപ്പെടുന്നതിനിനെതിരെ രംഗത്തു വന്നിരിക്കുകയാണ് നിത്യദാസ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച. അണ്ണാ കയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല, പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ, സത്യം. ഉപദ്രവിക്കരുത്, എല്ലാം പ്രതീക്ഷയാണല്ലോ. 24-ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും. ‘പള്ളിമണി’. ചിത്രം ഇറങ്ങുമ്‌ബോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്’ എന്നാണ് നിത്യാ ദാസ് പറഞ്ഞത്.

അതേസമയം, പല വിഷയങ്ങളിലും താന്‍ എടുത്ത ധീരവും നീതിയുക്തവുമായ നിലപാടുകളെ എതിര്‍ക്കുന്നവരാണ് പോസ്റ്റര്‍ കീറിയതിനു പിന്നിലെന്ന് ശ്വേതാ മേനോനും പറഞ്ഞു. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗമാണ് ഈ സിനിമാ വ്യവസായം. അതുകൊണ്ട്, ഒരു സിനിമയെ ലക്ഷ്യമിടുന്നതിനും കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനമാര്‍ഗത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നതിനുപകരം, എന്നെ നേരിട്ട് നേരിടാന്‍ ഈ നികൃഷ്ടമായ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ ഞാന്‍ വെല്ലുവിളിക്കുന്നു’ എന്ന് ശ്വേതാ മോനോന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു