സഹകരണ ബാങ്കിന്റെ ജപ്തി നടപടികൾക്ക് പിന്നാലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി വീട്ടുകാര്‍

Advertisement

വൈക്കം. സഹകരണ ബാങ്കിന്റെ ജപ്തി നടപടികൾക്ക് പിന്നാലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കാർത്തികേയന്റെ കുടുംബം. ചട്ടങ്ങൾ പാലിക്കാതെ സ്ഥലം അളന്നുയെന്നാണ് കുടുബത്തിന്റെ പരാതി. ബാങ്ക് ഭരണസമിതി ആരോപണം തള്ളി.

കാർത്തികേയന്റെ ആത്മഹത്യയിൽ തോട്ടം ബാങ്കിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് കുടുംബത്തിന്റെ ആരോപണം. 14 സെന്റ് ഭൂമി മാത്രമാണ് ബാങ്കിൽ പണയംവെച്ചത് എന്നാൽ അളക്കാൻ വന്നവർ ലോൺ പരിധിയിൽ ഉൾപെടാത്ത 4 സെന്റുകൂടെ അളന്ന് തിട്ടപ്പെടുത്തി. മാർച്ച്‌ വരെ സാവകാശം ആവശ്യപെട്ടിട്ടും നൽകിയില്ലെന്നും കുടുംബം ആരോപിച്ചു.

2014 ൽ 14 സെന്റ് ഈട് വച്ച് ഏഴ് ലക്ഷം രൂപയാണ് ഇവർ വായ്പ എടുത്തത് ഇതുവരെ അടച്ചത് 22973രൂപ മാത്രം. കാലാവധി കഴിഞ്ഞത്തോടെയാണ് സ്ഥലം അളക്കാൻ തീരുമാനിച്ചത്. ഇതൊരു സ്വാഭാവിക നടപടിയാണെന്നും ബാങ്ക് ഭരണസമിതി വ്യക്തമാക്കി.

സഹകരണ സംഘങ്ങൾ വായ്പ കുടിശികക്കാരുടെ വീടുകളിൽ പോയി സംഘർഷത്തിനിടയാക്കാതെ ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.