കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

Advertisement

ആലപ്പുഴ : കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വള്ളികുന്നം ഇലിപ്പകുളം സ്വദേശി ഷാനവാസിനെയാണ് (40) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വൈറ്റിലയില്‍ നിന്നും കയറിയ യുവതിയുടെ സീറ്റിന് തൊട്ടടുത്ത സീറ്റിലിരുന്ന പ്രതി തോട്ടപ്പള്ളിയില്‍ എത്തിയപ്പോള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി.

ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും തുടര്‍ന്ന് ബസിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ ഇടപെട്ട് പൊലീസില്‍ അറയിക്കുകയായിരുന്നു. ബസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.