എൻഐടി വിദ്യാർത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ

Advertisement

കോഴിക്കോട്. എൻഐടി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശി നിധിൻ ശർമ്മ ആണ് മരിച്ചത്. ഹോസ്റ്റല് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം. ജീവിതം അവസാനിപ്പിക്കുന്നതായി നിധിൻ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഇന്ന് പുലർച്ചെ ആണ് സംഭവം. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥി ആണ് നിധിൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുന്നമംഗലം പോലീസ് തുടർനടപടി സ്വീകരിച്ചു.