ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ; 4 ആർഎസ്എസുകാർ അറസ്റ്റിൽ

Advertisement

തിരുവനന്തപുരം: കുണ്ടമൺകടവ് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ പ്രകാശ് ആത്മഹത്യ ചെയ്തെന്ന കേസിൽ 4 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കൃഷ്ണകുമാർ, ശ്രീകുമാർ, സതികുമാർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പരസ്‌ത്രീ ബന്ധം ആരോപിച്ച് ഇവർ പ്രകാശിനെ മർദിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തുടർന്നു പ്രകാശ് തൂങ്ങിമരിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശ് ആണെന്ന് സഹോദരൻ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പ്രശാന്ത് കോടതിയിൽ മൊഴി മാറ്റി. ആശ്രമം കത്തിച്ച കേസിലും പ്രതികളെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.