കിഴക്കേകല്ലട പഞ്ചായത്തിലെ ജനവാസ മേഖലയിൽ കൂടി പുതിയ നാഷണൽ ഹൈവേ നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി

Advertisement

കൊല്ലം: കൊല്ലം -തേനി പാതയുടെ വികസനത്തിനായി പദ്ധതി തയ്യാറാക്കുമ്പോൾ നിലവിലെ റൂട്ട് മാറ്റി കിഴക്കേകല്ലട പഞ്ചായത്തിലെ ജനവാസ മേഖലയിൽ കൂടി പുതിയ നാഷണൽ ഹൈവേ നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.


കിഴക്കേകല്ലട പഞ്ചായത്തിലെ മുട്ടം,കൊച്ചുപിലാംമൂട് പ്രദേശത്ത്‌ ജനവാസ മേഖലയിൽ കൂടി കൊല്ലം-തേനി പാത കടന്നുപോകുന്ന പുതിയ അലൈൻമെൻറ്റിന്റെ സർവ്വേ വരുമെന്നായിരുന്നു ആദ്യം ജനങ്ങൾക്ക് ഉണ്ടായിരുന്ന ആശങ്ക ഇതിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി കിഴക്കേകല്ലട പഞ്ചായത്തിന്റെ മുട്ടംകൊച്ചുപിലാം മൂട് ,ചിറ്റുമല ഭാഗത്ത് സർവ്വേയും നടന്നിരുന്നു.ഇതിനെ തുടർന്ന് നാഷണൽ ഹൈവേ ഇതുവഴി വന്നാൽ ഭൂമിയും വീടും നഷ്ടപ്പെടും.ജനങ്ങൾ പ്രഷോഭത്തിന് ഒരുങ്ങുകയും ചെയ്തു. സ്ഥലം എം പി എന്ന നിലയിൽ ഇടപെടുകയും മുട്ടം,കൊച്ചുപിലാംമൂട് വഴിയുള്ള പുതിയ അലൈന്മെന്റിന് ഒഴുവാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു.


കഴിഞ്ഞ ദിവസം കൊല്ലം-തേനി പാതയുടെ വികസനത്തിന് നിയോഗിച്ച കൺസൾട്ടൻസി അലൈൻമെന്റ് കൊല്ലം ഹൈ സ്‌കൂൾ ജംഗ്ഷനിൽ തുടങ്ങി കടവൂർ അഞ്ചാലൂംമൂട്, കുണ്ടറ,ചിറ്റുമല,കടപുഴ,ഭരണിക്കാവ്,ചക്കുവള്ളി വഴി നിലവിൽ ഉള്ള കൊല്ലം -തേനി ദേശീയപാത 16മീറ്റർ വീതിയിൽ വികസിപ്പിക്കാൻ തീരുമാനം എടുത്തതോടുകൂടി കിഴക്കേകല്ലട പഞ്ചായത്തിലെ പ്രദേശ വാസികളെക്കുടി ഒഴിപ്പിക്കേണ്ടി വരുമെന്ന ആശങ്ക പൂർണ്ണമായും നീങ്ങിയതായി എം പി അറിയിച്ചു.
കൊല്ലം-തേനി ദേശീയ പാതയുടെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലും പുതിയ അലൈൻമെന്റ് ഉണ്ടാക്കി ദേശീയ പാതയുടെ വികസനം യാഥാർഥ്യമാക്കാൻ ശ്രമം തുടരുകയാണെന്ന് എം പി അറിയിച്ചു.
കൊല്ലം-തേനി ദേശീയപാത കൺസൾട്ടൻസി തയ്യാറാക്കിയ വിശദമായ പ്രോജെക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടി 2വരി ആക്കുന്നതിന് 16മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് കൊല്ലം ഹൈ സ്‌കൂൾ ജംഗ്ഷൻ മുതൽ -ചെങ്ങന്നൂർ ആഞ്ഞിലി മൂട് വരെയുള്ള റോഡിൻറെ വികസനത്തിന് യുദ്ധകാലടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനായി കൊല്ലം,ആലപ്പുഴ ജില്ലാ കളക്ടർമാർക്ക് ചുമതല നൽകിയതായി എം.പി അറിയിച്ചു.


സ്ഥലം ഏറ്റെടുക്കുന്നവർക്ക് അർഹമായ തുക നൽകുകയും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ അപകടങ്ങൾ ഒഴുവാക്കുന്നതിനായി മേൽപ്പാലങ്ങളും,ഓടകൾ ,കലുങ്കുകൾ, സീബ്രാ ലൈനുകൾ,സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുമെ ന്നും കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു .

Advertisement