കൊച്ചി. എറണാകുളം ജില്ലാ മുസ്ലീം ലീഗ് പ്രവർത്തക സമ്മേളനം അലങ്കോലമായി. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു,…
വി കെ ഇബാഹീം കുഞ്ഞ് -ടി എ അഹമ്മദ് കബീർ വിഭാഗങ്ങൾ തമ്മിലായിരുന്നു തർക്കം. കളമശേരി പിഡബ്ലിയു ഡി റസ്റ്റ് ഹൗസിൽ ചേർന്ന സമ്മേളനത്തിൽ പ്രതിനിധികൾ അല്ലാത്തവർ വോട്ട് ചെയ്യാനെത്തിയെന്ന് അഹമ്മദ് കബീർ വിഭാഗം പറയുന്നു. കോതമംഗലത്ത് നിന്നെത്തിയ 12 പേരെ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഇബ്രാഹീം കുഞ്ഞിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. പ്രവർത്തകർ സമ്മേളനം നടക്കുന്ന ഹാളിൽ ഏറ്റുമുട്ടി.ഇതോടെ പൊലീസ് ഇടപെടുകയായിരുന്നു. രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കം രൂക്ഷമായതോടെ റിട്ടേണിഗ് ഓഫീസർമാർ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തിയില്ല. തീരുമാനം സംസ്ഥാന കമ്മറ്റിക്ക് വിട്ടു. കോതമംഗലം, വൈപ്പിൻ, തുടങ്ങിയ ഇടങ്ങളിൽ മണ്ഡലം കമ്മറ്റി രൂപീകരിക്കാതെയാണ് ജില്ലാ സമ്മേളനം നടത്തിയതെന്നാണ് ഇബ്രാഹീം കുഞ്ഞ് വിഭാഗത്തിൻ്റെ ആക്ഷേപം