തിരുവനന്തപുരം.സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മുടങ്ങും. മൂന്നാം ഗഡു ഈ സാമ്ബത്തിക വര്‍ഷം നല്‍കില്ല.
സാമ്ബത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ അടുത്ത വര്‍ഷം ആലോചിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തീരുമാനം.
കേരളം മുന്‍പ് എങ്ങും ഇല്ലാത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ധനവകുപ്പ് വ്യക്തമാക്കി. അഞ്ചേകാല്‍ ലക്ഷം പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. പെന്‍ഷന്‍ പരിഷ്‌കരണം 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നല്‍കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു നല്‍കിയിരുന്ന ഉറപ്പ്.
ഒന്നും രണ്ടും ഗഡുക്കള്‍ നല്‍കി. പെന്‍ഷന്‍ കുടിശികയിനത്തില്‍ 2,800 കോടിയും ക്ഷാമാശ്വാസ കുടിശികയായി 1,400 കോടിയുമാണ് നല്‍കാനുള്ളത്. നിലവിലെ സര്‍ക്കാര്‍ തീരുമാനം അഞ്ച് ലക്ഷത്തിലേറെ വരുന്ന സര്‍വീസ്-കുടുംബ പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായി