ഒറ്റപ്പാലത്ത് പ്രേമ നൈരാശ്യത്തെക്കുറിച്ച് കളിയാക്കിയതിന് യുവാവ് ബന്ധുക്കളായ സ്ത്രീകളോട് ചെയ്തത്

Advertisement

പാലക്കാട്. ഒറ്റപ്പാലത്ത് പ്രേമ നൈരാശ്യത്തെക്കുറിച്ച് കളിയാക്കിയതിന് യുവാവ് ചെയ്തത് കടന്ന കൈ. ബന്ധുക്കളായ മൂന്നു സ്ത്രീകളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേല്‍പ്പിച്ചത്.രണ്ട് സഹോദരന്മാരുടെ ഗര്‍ഭിണികളായ ഭാര്യമാരെയും സഹോദരിയേയുമാണ് 22കാരന്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മൂന്നുപേരും.പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.ഒറ്റപ്പാലം പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു