വിവാദ പരാമർശവുമായി സുരേഷ് ​ഗോപി : വിശ്വാസികളോട് സ്നേഹം; അവിശ്വാസികളുടെ സർവനാശത്തിന് പ്രാർഥിക്കും’: സുരേഷ് ഗോപി

Advertisement

കൊച്ചി: അവിശ്വാസികളോടു തനിക്കു സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്കു നേർക്കു വരുന്നവരുടെ സർവനാശത്തിനു വേണ്ടി പ്രാർഥിക്കുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വിഡിയോകളിലൂടെയും ട്രോളുകളിലുടെയും അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായി. അതേസമയം, സുരേഷ് ഗോപിക്കെതിരെ വിമർശനവും ഉയർന്നു. ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും. എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നു ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നിൽ പ്രാർഥിക്കും.

എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും, സമാധാനത്തോടെ ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ‍ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാൽ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല’’– ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.