കണ്ണൂർ. ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കണ്ണൂർ സ്വദേശിയെ കാണാതായതിൽ വിവാദം. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രയേൽ സന്ദർശനത്തിനിടെ കാണാതായത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും പട്ടിണിരാജ്യങ്ങളില്‍നിന്നും ആളുകള്‍ പലായനം ചെയ്യുന്ന തരത്തില്‍ ഇയാള്‍ മുങ്ങിയതിന് കാരണം ഇടതുപക്ഷത്തെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആസൂത്രിതമായി മുങ്ങിയതെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് കൃഷിവകുപ്പിന്റെ നിലപാട്. സന്ദർശനത്തിനിടെ പഠനയാത്രാ സംഘാംഗത്തിൻ്റെ മുങ്ങൽ കൃഷി വകുപ്പിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ നാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനല്ല,മറിച്ച് ഇന്‍ഷൂറന്‍സ് ഏജന്‍റാണെന്നാണ് ഒരു ആക്ഷേപം.അധികൃതരെ സ്വാധീനിച്ചാണ് ഗ്രൂപ്പിലെത്തിയത്. ഇയാള്‍ തന്നെ യാത്രച്ചിലവ് നല്‍കിയെങ്കില്‍ പിന്നെ എന്താണ് ഒളിച്ചോട്ടത്തിന്‍റെ ഉദ്ദേശ്യമെന്നും അറിയാനുണ്ട്.
വെള്ളിയാഴ്ച രാത്രി മുതലാണ് ഇരിട്ടി പേരട്ട സ്വദേശി ബിജു കുര്യനെ ഇസ്രയേലിൽ കാണാതായത്. ബിജു കുര്യൻ ഇല്ലാതെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരികെ മടങ്ങി. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേകമായി കർഷകരെ തിരഞ്ഞെടുത്ത് ആധുനിക കൃഷി രീതി പഠിക്കാനായാണ് ഇസ്രയേലിലേക്ക് അയച്ചത്.
ഇസ്രായേലിലേക്കും തിരിച്ചും വിമാന ടിക്കറ്റിനായു്ള്ള പണം നൽകിയത് ബിജു കുര്യൻ തന്നെ. മെയ് 8 വരെ വിസ കാലാവധിയുണ്ട്. സന്ദർശനത്തിനിടെയും യാത്രയിലും ബിജു ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ബിജു കുര്യൻ ഇസ്രായേലിൽ തുടരുന്നുവെന്നാണ് നിഗമനം.
ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചാണ് കർഷകരെ കൃഷി വകുപ്പ് തിരഞ്ഞെടുത്തത്. ബിജു കുര്യൻ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും സുരക്ഷിതനെന്ന സന്ദേശം കൈമാറുകയും ചെയ്തിട്ടുണ്ട്. സന്ദർശനത്തിനിടെ മുങ്ങി ഇസ്രായേലിൽ തുടരാൻ ബിജു നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നതാണ് നിഗമനം. വിവാദം കൃഷിവകുപ്പിന്റെ പഠനയാത്രയ്ക്ക് കളങ്കമായി
ഈ കർഷക യാത്ര തന്നെ ഒരു വലിയ പ്രഹസനം ആയിരുന്നു. കജനാവിലെ പണം ദൂർട്ട് അടിക്കാൻ ഉള്ള പുതിയ തന്ത്രം . അല്ലെങ്കിൽ വേത്യസ്ഥ കാലാവസ്ഥ ഉള്ള സ്ഥലത്തെ കൃഷി രീതികൾ പഠിച്ചിട്ട് എന്ത് കോപ്പ് നേടാൻ ആണ്. ഇവനൊക്കെ ചോണ ഉണ്ടെങ്കിൽ ഇത് കൊണ്ട് കിട്ടുന്ന പ്രയോജനം തെളിവ് സഹിതം ഒരു വർഷം കഴിഞ്ഞ് വെളിപ്പെടുത്തണം