പ്രതിമക്ക് കൈക്കൂലികിട്ടാത്തവര്‍ വിവാദത്തിന് പിന്നില്‍ ,നടന്‍ മുരളിയുടെ ശില്‍പവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ശില്‍പി

Advertisement

ആലപ്പുഴ.സംഗീതനാടക അക്കാദമിയിലേ നടന്‍ മുരളിയുടെ ശില്‍പവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ശില്‍പി ..ഇപ്പോൾ പ്രചരിക്കുന്ന ചിത്രം തന്റെ ശില്പത്തിന്റേതല്ല. തന്റെ ശില്പം പൂർത്തിയാക്കാൻ അക്കാദമി അനുവദിച്ചില്ലെന്നും കൈക്കൂലി ചോദിച്ചിട്ട് കിട്ടാത്തവരാണ് അതിനു പിന്നിലെന്നും ശിൽപി വില്‍സണ്‍ പൂക്കായി പറഞ്ഞു.

രണ്ടര വർഷങ്ങൾക്കു മുൻപാണ് നടന്‍ മുരളിയുടെ വെങ്കല ശില്‍പം നിർമ്മാണം വിത്സൺ പൂക്കായി ഏറ്റെടുത്ത്. ആദ്യഘട്ടത്തിൽ നിർമ്മിച്ച കളിമൺ ശില്പം അജ്ഞാതർ തകർത്തു. രണ്ടാമത് നിർമ്മിച്ച പ്രതിമയുടെ കളിമൺ അച്ചിന് മുരളിയോട് രൂപസാദൃശ്യമില്ലെന്നു അക്കാദമി വിലയിരുത്തി. തുടർന്ന് നിർമാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതില്‍ ഗൂഡാലോച ആരോപിക്കുകയാണ് ശില്‍പി.കുമാരകോടിയിലെ ആശാന്റെ ശില്‍പം, ആലപ്പുഴ പുന്നപ്ര വയലാര്‍ ശില്‍പം, രാജാകേശവദാസന്റെ ശില്‍പം തുടങ്ങി ഒട്ടേറെ ശില്‍പങ്ങള്‍ നിര്‍മിച്ചിട്ടുള്ള വില്‍സണ്‍ പൂക്കായി തനിക്ക് മുരളിയെ നിര്‍മ്മിക്കാനറിയാമെന്ന നിലപാടിലാണ്.

19 ലക്ഷത്തിന് കരാർ ഏറ്റെടുത്ത ജോലിക്ക് മുൻകൂറായി 5,0000 രൂപയോളം കൈപ്പറ്റി.
ഇത് അടിയന്തരമായി തിരിച്ചു നൽകാനും ആവശ്യപ്പെട്ടു. എന്നാൽ തുക തിരികെ നൽകാൻ കഴിയുന്ന സാഹചര്യമല്ലെന്ന് സാംസ്കാരിക മന്ത്രിയെ അറിയിച്ചു.


Advertisement