ആനപ്രേമം തിടമ്പേറി, തൃശൂരില്‍ ഇനി റോബോട്ടിക് ആനയും

Advertisement

തൃശൂര്‍.ഇടഞ്ഞോടില്ല, ഇടയുംമെയ്യുംവച്ചില്ലെങ്കിലും നിര്‍ത്തുന്നിടത്ത് നില്‍ക്കും,ഇത് ഇരിഞ്ഞോടപ്പള്ളി രാമന്‍, കാലത്തിനൊത്ത് ആനയുടെ കാര്യത്തിലും മാറ്റം വരുത്തുന്നത് പൂരങ്ങളുടെ നാടായ തൃശൂരിലാണ്. പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇനി റോബോട്ടിക് പൂരം നടന്നു കൂടായ്കയില്ല.കല്ലേറ്റുംകര ഇരിഞ്ഞാടപ്പള്ളിയില്‍ ആനചന്തം തിടമ്പെടുത്തു. റോബോട്ടിക് ആനയുടെ പേര് ഇരിഞ്ഞാടപ്പള്ളി രാമന്‍… നാട്ടാന പരിപാലനചട്ടവും ചിലവും ഒക്കെ നോക്കിയാല്‍ അതാഭേദം എന്ന് ആനപ്രേമികള്‍ കരുതിയില്ലെങ്കിലേ അതിശയമുള്ളൂ.


ഒരു കൂട്ടം ഭക്തരുടെ സംഭാവനയാണ് ഈ റോബോട്ടിക് ആന. ഇരിഞ്ഞാടപ്പള്ളി രാമന്‍റെ ഉയരം പത്തര അടിയാണ്. എണ്ണൂറ് കിലോയിലേറെ ഭാരം വരും. നാലുപേരെ പുറത്തേറ്റാം. വൈദ്യുതിയില്‍ ആണ് പ്രവര്‍ത്തിക്കുക. ജീവനുള്ള ആനയെ പോലെ തലയും കണ്ണുകളും വായും ചെവിയും വാലുമെല്ലാം ചലിക്കും.തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും ഈ റോബോര്‍ട്ട് ആനയുടെ പ്രത്യേകതയാണ്. തുമ്പിക്കൈയുടെ നിയന്ത്രണം പാപ്പാന്‍റെ കൈയ്യിലാണ്. ഇരുമ്പുചട്ടക്കൂടിന് പുറത്ത് റബര്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. അഞ്ച് ലക്ഷം രൂപയാണ് ചിലവ്. ഈമാസം 26ന് ഇരിഞ്ഞാടപ്പിള്ളി രാമനെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തും

നേരത്തെ ദുബായ് ഉത്സവത്തിന് റോബോട്ട് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ഹി ആര്‍ട്ട്‌സിലെ ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്റോ എന്നിവരാണ് ഈ ഗജവീരനേയും നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത്. നടയിരുത്തല്‍ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമനായിരിക്കും തിടമ്പേറ്റുക.

നാലുപേര്‍ക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാന്‍ ആളുകളുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തേരില്‍ എഴുന്നള്ളിപ്പ് നടത്തിയിരുന്ന ക്ഷേത്രമാണിത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി തിടമ്പ് കൈയില്‍ പിടിച്ചാണ് എഴുന്നള്ളിപ്പ്. . തിടമ്പേറ്റുന്നതിനും മറ്റുമായി ഇത്തരത്തില്‍ ചെലവ് കുറഞ്ഞതും അപകടരഹിതവുമായ രീതി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം. തീര്‍ത്ഥം കൊടുക്കല്‍ ക്ഷേത്രവാദ്യം, മണിയടി, മന്ത്ര ജപം കാണിക്ക എന്നിവയെല്ലാം

വഞ്ചിവീട് പോലെ കേരളത്തിന്‍റെ മാത്രം ബിസിനസായി ഈ ആനനിര്‍മ്മാണം വളര്‍ന്നുവരാനുള്ള സാധ്യതയും കാണുന്നുണ്ട്. ആനപ്പൂരവും കടയുദ്ഘാടനവും ഉല്‍സവ എഴുന്നള്ളത്തും എന്തിന് എക്സിബിഷനുകളും ഒക്കെ ജോറാക്കാന്‍ ഇതുവഴി കഴിഞ്ഞേക്കും.

Advertisement