ബിജുകുര്യന്‍ ഇസ്രയേലിലേക്ക് ചാടിപ്പോയതെന്തിന് എന്നറിയാമോ,ഇതാണ് കാരണം

Advertisement

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെ നാണംകെടുത്തി ബിജുകുര്യന്‍ ചാടിപ്പോയതെന്തിന്, അത്രവലിയ സ്വര്‍ഗമാണോ ഇസ്രയേല്‍. ഇസ്രയേലിലെ കൃഷിരീതികള്‍ പഠിക്കാന്‍പോയ കേരള സര്‍ക്കാരിന്റെ ഔദ്യോഗികസംഘത്തില്‍നിന്ന് കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യന്‍ ചാടി രക്ഷപ്പെട്ട സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

എല്ലാവരും അമ്പരന്നെങ്കിലും ഇപ്പോള്‍ കാര്യം കളിയറായി. വല്ലാത്തൊരു വാഗ്ദത്ത ഭൂമിയാണ് ഇസ്രയേല്‍. ഇത്തരത്തില്‍ അനധികൃത കുടിയേറ്റം നടത്തുന്നവര്‍ക്ക് ഇസ്രയേലില്‍ ലഭിക്കുന്ന വമ്ബന്‍ അവസരങ്ങളെക്കുറിച്ചറിയുമ്‌ബോള്‍ ബിജു ചെയ്തത് ആരും ശരിവച്ചുപോകും. കര്‍ഷകന്‍ മുങ്ങിയ വാര്‍ത്തയുടെ ചൂടാറുംമുമ്ബുതന്നെ കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടകസംഘത്തില്‍നിന്നുള്ള ആറുപേരെ കാണാതായ വാര്‍ത്തയും പുറത്തുവന്നിരുന്നു.

തീരെ താഴേത്തട്ടിലുള്ള ജോലിക്കുപോലും ലക്ഷങ്ങള്‍ മാസ ശമ്ബളമായി കിട്ടുന്നതാണ് ഇസ്രയേലിലേക്ക് കുടിയേറാന്‍ കൂടുതല്‍ പേര്‍ക്ക് പ്രേരണയാവുന്നത്. കൃഷിപ്പണി, വയോജന പരിചരണം എന്നിവയ്ക്കൊന്നും ഇസ്രയേലില്‍ ആവശ്യത്തിന് ആളെ കിട്ടാനില്ല. അതിനാല്‍ തന്നെ ശമ്ബളവും കാര്യമായികിട്ടും. ഇവിടേക്ക് കുടിയേറുന്നവര്‍ ആദ്യം ചെയ്യുന്ന ജോലികള്‍ ഇത്തരത്തിലുള്ളതാണ്. താമസവും ഭക്ഷണവുമൊക്കെ മിക്കപ്പോഴും തൊഴിലിനോടൊപ്പം ലഭിക്കുകയും ചെയ്യും. അങ്ങനെനോക്കുമ്‌ബോള്‍ മാസം കിട്ടുന്ന ശമ്ബളം മിച്ചമാവും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അവസരം കുറഞ്ഞതോടെയാണ് ഇസ്രയേലിനെ പുതിയ ഗള്‍ഫായി മലയാളികള്‍ കണ്ടുതുടങ്ങിയത്. ബിജുവിന് മുമ്പുതന്നെ നിരവധി പേര്‍ ഇത്തരത്തില്‍ മുങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും ഇപ്പോള്‍ നല്ല നിലയിലാണത്രേ. അവരുടെആരുടെഎങ്കിലും കഥയില്‍ ആകൃഷ്ടനായാവാം ബിജു മുങ്ങിയത്. ബിജു മനപൂര്‍വമാണിതു ചെയ്തതെന്ന് മന്ത്രിതന്നെ വെളിപ്പെടുത്തി. മാത്രമല്ല ബിജുവിനെ അവിടെ സഹായിക്കാന്‍ ആരോ ഉണ്ടായിരുന്നു എന്ന സംശയവും ബലപ്പെട്ടു.

പാസ്‌പോര്‍ട്ടിന് പ്രസക്തിയില്ലെന്നുമാത്രമല്ല അത് പിടിക്കപ്പെട്ടാല്‍ നാട്ടിലേക്ക് ബലമായി അയക്കണമെന്ന് തോന്നിയാല്‍ അധികൃതര്‍ അതു ചെയ്യും.
മുങ്ങുന്നവര്‍ ആദ്യംചെയ്യുന്നത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുക യാണ്. പിന്നെ ഇസ്രയേല്‍ പൊലീസിന് പിടികൊടുക്കാതെ നടക്കും. ബന്ധുക്കളോ കൂട്ടുകാരോ ആണ് ഇതിനുള്ള അവസരമൊരുക്കുന്നത്. ദിവസങ്ങള്‍ കഴിയുന്നതോടെ ഏതെങ്കിലും വിധത്തില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങും. ഇതേത്തുടര്‍ന്ന് അഭയാര്‍ത്ഥി പദവിക്കോ, പ്രവാസി പദവിക്കോ ഉള്ള ശ്രമം നടത്തും. വളരെ പ്രശ്‌നമില്ലാതെ തന്നെ ഇതിലേതെങ്കിലും ഒന്ന് സാധിച്ചെടുക്കാന്‍ കഴിയും.അനധികൃത കുടിയേറ്റം ഇസ്രയേല്‍ പൊതുവെ വലിയ കാര്യമാക്കാറില്ലെന്നതിനാലാണിത്. അഭയാര്‍ത്ഥിയോ പ്രവാസിയോ ആയിക്കഴിഞ്ഞാല്‍ പിന്നെ നോ പ്രോബ്‌ളം. ഇഷ്ടപ്പെടുത്ത ജോലിയെടുത്ത് സുഖമായി ജീവിക്കാം. ഭൂമി മലയാളത്തിലുള്ള ഏതുഭാഷയും മലയാളിക്ക് ദിവസങ്ങള്‍ക്കുളളില്‍ സ്വായത്തമാക്കാന്‍ കഴിവുള്ളതിനാല്‍ ഭാഷയും ഒരു പ്രശ്‌നമാവില്ല. ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാവുന്നവരാണ് തീര്‍ത്ഥാടക സംഘത്തിലംഗമായും മറ്റും മുങ്ങല്‍ നടത്തുന്നത്. മുങ്ങല്‍ സാദ്ധ്യമാക്കാന്‍ നാട്ടിലും വിദേശത്തുമൊക്കെ ചില ഏജന്റുമാരുമുണ്ടാവുമത്രേ. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ അപ്രത്യക്ഷരായാതിനെക്കുറിച്ച് പരാതി ലഭിച്ചാല്‍ അവരെ കൊണ്ടുവന്ന ട്രാവല്‍ ഏജന്‍സികളെ ഇസ്രയേല്‍ സര്‍ക്കാര്‍ കരിമ്ബട്ടികയില്‍ പെടുത്തും. ഇത് അവര്‍ക്ക് പൊല്ലാപ്പാകും. അതിനാല്‍ ഏജന്റുമാരായിരിക്കും മുങ്ങലിന് വേണ്ട എല്ലാ ഒത്താശയും ചെയ്യുന്നത്. മുങ്ങാനും ഒളിവില്‍ കഴിയാനുമുള്ള വഴികളൊരുക്കുന്നതിനൊപ്പം മാസങ്ങള്‍കൊണ്ട് പ്രവാസിപദവിയോ അഭയാര്‍ത്ഥിപദവിയോ തരപ്പെടുത്തി പണിയെടുത്ത് ജീവിക്കാനുള്ള സൗകര്യവും ഇവര്‍ തന്നെ ചെയ്തുകൊടുക്കും. ഇതിന് പ്രത്യേക ഫീസും വാങ്ങും.

മുന്‍കൂട്ടി പ്‌ളാന്‍ചെയ്താണ് മുങ്ങല്‍ എന്നതിനാല്‍ സന്ദര്‍ശക വിസയില്‍ എത്തിയ ആരെയെങ്കിലും കാണാതായാലും പരാതി നല്‍കാറില്ല. മുങ്ങല്‍ വീട്ടുകാരുടെ അറിവോടെയാണെന്നതിനാല്‍ അവരും പരാതി നല്‍കാറില്ല. ഇനി ആരെങ്കിലും പരാതി നല്‍കിയാല്‍ തന്നെ അത് വിദേശകാര്യമന്ത്രാലയത്തിലേക്കും മറ്റുമയച്ച് കൈയൊഴിയുകയാവും സംസ്ഥാന പൊലീസും ചെയ്യുക. ബിജു സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തില്‍ ഉള്‍പ്പെട്ട ആളായതിനാലാണ് പുറംലോകം അറിഞ്ഞതും ചര്‍ച്ചയായതും. അത്യാവശ്യം നന്നായി കൃഷി അറിയാവുന്ന ബിജുവിന് ഇസ്രയേലില്‍ നിന്നും കൃഷി പഠിച്ച നാട്ടിലെത്തി നാനാവിധം പ്രതികൂലാവസ്ഥകള്‍ തരണം ചെയ്ത് കൃഷി നടത്തി ജീവത്യാഗം ചെയ്യേണ്ടതില്ല. അവിടെ ഒരു ഫാം നടത്താന്‍ പോയി എന്ന് കണക്കാക്കിയാല്‍ മതി. ബിജു അവിടെ ദിവസങ്ങള്‍ക്കകം വേരു പിടിക്കുകമാത്രമല്ല പടര്‍ന്നു പന്തലിക്കും.

വൈകാതെ ഇസ്രയേലിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹമുണ്ടാകുമെന്നാണ് സൂചന.

Advertisement