തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ മാസം 28ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. പത്താം ക്ലാസിന് 28ന് രാവിലെ 9.45 മുതൽ നടത്തേണ്ടിയിരുന്ന ഇംഗ്ലീഷ്, അന്ന് ഉച്ചക്കുശേഷം രണ്ടിന് നടക്കേണ്ട ഹിന്ദി/ ജനറൽ നോളജ് പരീക്ഷകൾ ഇതേ സമയക്രമത്തിൽ മാർച്ച് നാലിന് നടക്കും. പ്ലസ് വണിന് 28ന് രാവിലെയുള്ള കെമിസ്ട്രി/ഹിസ്റ്ററി/ഇസ്ലാമിക് ഹിസ്റ്ററി/ബിസിനസ് സ്റ്റഡീസ്/കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരീക്ഷകൾ മാർച്ച് രണ്ടിന് ഉച്ചക്കുശേഷം നടക്കും.
28ന് ഉച്ചക്കുശേഷം നടക്കാനിരുന്ന ബയോളജി/ഇലക്ട്രോണിക്സ്/പൊളിറ്റിക്കൽ സയൻസ്/സംസ്കൃത സാഹിത്യ/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവ മാർച്ച് മൂന്നിന് ഉച്ചക്കു ശേഷവും നടക്കും. പ്ലസ് ടുവിന് 28ന് രാവിലെ നടക്കേണ്ടിയിരുന്ന മാത്സ്/പാർട്ട് മൂന്ന് ലാംഗ്വേജസ്/സംസ്കൃത ശാസ്ത്ര/സൈക്കോളജി/പരീക്ഷ മാർച്ച് നാലിന് രാവിലെ നടക്കും. 28ന് ഉച്ചക്കുശേഷം നടക്കേണ്ടിയിരുന്ന ഫിസിക്സ്/ ഇക്കണോമിക്സ് പരീക്ഷകൾ മാർച്ച് നാലിന് ഉച്ചക്കുശേഷവും നടക്കും. മാർച്ച് ഒമ്പതിന് എസ്.എസ്.എൽ.സി പരീക്ഷയും 10ന് ഹയർസെക്കൻഡറി പരീക്ഷയും ആരംഭിക്കും.