മലയാള സിനിമാ പ്രേക്ഷകരെ കയ്യിലെടുത്ത് മുന്നേറുകയാണ് രോമാഞ്ചം എന്ന ചിത്രം. നവാഗതനായ ജിത്തു മാധവന്റെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രത്തില്‍ സൌബിന്‍ ഷാഹിറിനും അര്ജുന് അശോകനും ചെമ്പന്‍ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് കഥാപാത്രങ്ങളായി അണിനിരന്നത്.
റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി മാത്രം ലഭിച്ച ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. നിലവില്‍ നാലാം വാരത്തില്‍ എത്തിനില്ക്കുമ്പോള് കേരളത്തില്‍ ചിത്രം 197 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വാരം മലയാളത്തില്‍ നിന്ന് 9 പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടും അത് രോമാഞ്ചത്തിനെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.
ആദ്യ 10 ദിവസത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം 14 കോടിയിലേറെ നേടിയതായായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 30 കോടി നേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17 കോടിയും. ഇതെല്ലാം ചേര്‍ത്ത് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 50 കോടി ക്ലബ്ബില്‍ എത്തിയെന്നാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ എല്ലാവരും അറിയിക്കുന്നത്.