ജനകീയ പ്രതിരോധ യാത്രയ്ക്ക് വേണ്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി മണൽ കടത്തുകാരനോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

Advertisement

കോഴഞ്ചേരി.സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് വേണ്ടി മണൽ കടത്തുകാരനോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി .കോഴഞ്ചേരി കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ ആണ് മണൽ കടത്തുകാരനോട് 15,000 രൂപ വേണമെന്ന് ആവശ്യപ്പെടുന്നത്.പണം നൽകിയില്ലെങ്കിൽ പോലീസിനെ കൊണ്ട് മണൽ കടത്ത് പിടിപ്പിക്കും എന്നും അരുണിന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു.പണം നൽകിയാൽ എത്ര മണൽ വേണമെങ്കിലും വാരിക്കോളാനും അരുൺ വ്യക്തമാക്കുന്നുണ്ട്.അരുണിന്റെ ഓഡിയോ സംഭാഷണം ചാനലുകള്‍ പുറത്തുവിട്ടു

സിപിഎമ്മിനുള്ളിൽ തെറ്റു തിരുത്തൽ രേഖ ചർച്ച ആവുകയും തിരുത്തൽനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് നിയമവിരുദ്ധമായി പമ്പയിൽ നിന്ന് മണൽ കള്ളകടത്തുന്ന ആളോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സംസ്ഥാന സെക്രട്ടറിയുടെ ജാഥയ്ക്കായി പണം ചോദിച്ചത്. 15,000 രൂപ നൽകിയില്ലെങ്കിൽ മണൽ കടത്ത് പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്നും പണം നൽകിയാൽ എത്ര മണൽ വേണമെങ്കിലും വാരിക്കോളാനും കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറിയായ അരുൺ മണൽ കടത്തു കാരനോട് പറയുന്നു

3000 രൂപ മാത്രം നൽകാമെന്ന് മണൽ കടത്തുകാരൻ പറയുമ്പോൾ അത് പോര എന്നും 15,000 രൂപ നൽകിയില്ലാ എങ്കിൽ മണൽകടത്ത് പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്നും ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നുണ്ട്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് ആയാണ് പണം ചോദിക്കുന്നതെന്നും ബ്രാഞ്ച് സെക്രട്ടറി പറയുന്നുണ്ട്.മണൽ കടത്തുകാരനുമായുള്ള സംഭാഷണം പുറത്തായതോടെ തൻറെ ശബ്ദമാണ് എന്നും എഡിറ്റിംഗ് നടന്നിട്ടുണ്ടാകാം എന്നുമായിരുന്നു അരുണിന്റെ വിശദീകരണം

വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറായിട്ടുമില്ല.