സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബയുടെ സംസ്കാരം ഇന്ന്

Advertisement

തിരുവനന്തപുരം: നർത്തകിയും ദൂരദർശനിലെ ആദ്യകാല അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവൻകോണം വിൻസൺ മാൻഷനിൽ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും മുൻ എം എൽ എ യും കേന്ദ്രമന്ത്രിയുമായിരുന്ന ഒരാജഗോപാലിൻ്റെ മരുമകളുമാണ്.
സംസ്കാരം ഇന്ന് (01-03-2023-ബുധൻ) ഉച്ച കഴിഞ്ഞ് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
കാൻസറിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം.
പറവൂർ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദർശനിൽ അനൗൺസറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദർശനിൽ മയിൽപ്പീലി, ജീവൻ ടിവിയിൽ വീട്ടുകാര്യം എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
മക്കൾ: പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു, വിദ്യാർഥിനി ശിവകാമി.