കോഴിക്കോട്: യുവ ഡോക്ടറെ സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാർഥിനിയായിരുന്നു. സുഹൃത്തിന്റെ പാലാഴിയിലെ ഫ്ലാറ്റിൽ ഇന്നലെയാണ് തന്‍സിയ എത്തിയത്.
ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂടുതല്‍ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.