കുട്ടികളുടെ പ്രവര്‍ത്തിക്ക് സുരേഷ് ഗോപിയുടെ വലിയ അവാര്‍ഡ്

Advertisement

തൃശൂർ. സഹപാഠിയുടെ വീടിന്‍റെ ജപ്തി ഒഴിവാക്കാന്‍ കുട്ടികള്‍ എടുത്ത റിസ്കിന് വിലമതിച്ച് സുരേഷ് ഗോപി, വലിയ പ്രവൃത്തിക്ക് അവാര്‍ഡായി പുതിയ അപ്രതീക്ഷിത സഹായം.

നാട്ടിക എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി സഹപാഠിയുടെ വീട് ജപ്തി ഒഴിവാക്കി എടുത്ത ആധാരം കുടുംബത്തിന് കൈമാറാനാണ് നടൻ സുരേഷ് ഗോപി എത്തിയത്. തങ്ങളുടെ സഹപാഠിക്ക് കരുതൽ നൽകിയ കുട്ടികളെ അഭിനന്ദിച്ച സുരേഷ്‌ഗോപി ഇതേ കുട്ടിയുടെ വീട് പുതുക്കി നിർമ്മിക്കാൻ തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിന്റെ പേരിൽ നാലു ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചു.

ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചാണ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കിയത്. കുട്ടിയുടെ കുടുംബത്തിന് വീടിന്റെ ആധാരം കൈമാറാൻ സ്‌കൂളിൽ ഭാര്യ രാധികക്കൊപ്പം എത്തിയതായിരുന്നു സുരേഷ്‌ഗോപി. ജപ്തി ഒഴിവായെങ്കിലും സുരക്ഷിതമല്ലാത്ത വീടിന്റെ അവസ്ഥ തിരിച്ചറിഞ്ഞ നടൻ കുട്ടിയുടെ കുടുംബത്തിന് മകൾ ലക്ഷ്മിയുടെ പേരിലുള്ള ലക്ഷ്മി സുരേഷ് ഗോപി എം.പി ഇൻഷിയേറ്റീവ് ട്രസ്റ്റിനന്റെ പേരിൽ നാലുലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയായിരുന്നു. കുട്ടിയുടെ നിലവിലെ വീടിന്റെ അവസ്ഥ മാറ്റാനുള്ള ഭാരം നിങ്ങൾക്ക് നൽകില്ലെന്ന് പറഞ്ഞായിരുന്നു സുരേഷ്‌ഗോപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിന്റെ സഹായം പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയുടെ ഛായാചിത്രം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ കൈമാറി.
സ്കൂൾ ലോക്കൽ മാനേജർ പി.കെ.പ്രസന്നൻ, ആർ ഡി സി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, പ്രിൻസിപ്പൽ ജി.എസ് ജയ, പ്രധാനാധ്യാപിക വി.സുനിത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു,

24 തൃശൂർ