വാഹനാപകടം: ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം നഷ്ടപരിഹാരം

Advertisement

കോട്ടയം: വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം. തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറിനാണ് (26) നഷ്ടപരിഹാരം അനുവദിച്ച് അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പി.എൽസമ്മ ജോസഫ് ഉത്തരവായത്.

2018 ഒക്ടോബർ 13ന് മുനീർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന മുനീർ പിഎസ്‌സി പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. അഭിഭാഷകരായ വി.ബി.ബിനു, സി.എസ്.ഗിരിജ എന്നിവർ ഹാജരായി.

Advertisement